KeralaLatest NewsNewsIndia

കേരളത്തിൽ നടക്കുന്നത് ഭീകര ഭരണകൂട ഫാസിസം,രാജ്യ തലസ്ഥാനം തിരുവനന്തപുരമല്ലെന്ന സന്ദേശമാണ് പ്രധാനമന്ത്രി നല്‍കിയത്

ആദരണീയൻ എന്ന് മുഖ്യമന്ത്രിയെ പലരും വിളിക്കുന്നത് പേടിച്ചിട്ടാണ് എന്ന് ആരും കരുതരുത്. തക്കം കിട്ടിയാൽ ഏകാധിപത്യം കാണിക്കുന്നവരാണ് ഇന്ന് കേരളം ഭരിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു

കോട്ടയം: സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ കടുത്ത വിമർശനവുമായി ഓർത്തഡോക്സ് സഭ. മുഖ്യമന്ത്രി പിണറായി വിജയൻ്റെ നേതൃത്വത്തിൽ കേരളത്തിൽ അരങ്ങേറുന്നത് പിണറായി വിജയന്റേത് ഭരണകൂട ഫാസിസമാണെന്നും ഇത് മത വർഗീയ ഫാസിസത്തേക്കാൾ അപകടകരമാണെന്നും ഓർത്തോഡോക്സ് സഭ ചൂണ്ടിക്കാട്ടി.

പിണറായി വിജയനെ കേരളത്തിൻ്റെ മുഖ്യമന്ത്രിയായാണ് കാണുന്നത്. ആ തരത്തിൽ ബഹുമാനം കിട്ടണമെങ്കിൽ ഇടപെടലുകളും ആ പദവിക്ക് യോജിച്ചതാവണം എന്ന് ഓർത്തഡോക്സ്‌ സഭ മാദ്ധ്യമവിഭാഗം തലവൻ ഡോ ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പൊലീത്ത പറഞ്ഞു .

സഭകളോട് മാന്യമായി ഇടപെട്ടാൽ മുഖ്യമന്ത്രിക്ക് നല്ലതാണ്. എന്തിനാണ് പിണറായി വിജയന് സഭയോട് ഇത്ര അസഹിഷ്‌ണുതയെന്ന് ചോദിച്ച മെത്രാപ്പൊലിത്ത മുഖ്യമന്ത്രിയുടെ രാഷ്‌ട്രീയമായ മറുപടികൾ പാർട്ടിയുടെ ലോക്കൽ ഓഫീസിൽ പറഞ്ഞാൽ മതി. മലപ്പുറത്ത് ഓർത്തഡോക്‌സ് വൈദികന്റെ ചോദ്യത്തിന് മുഖ്യമന്ത്രി നൽകിയ ഉത്തരം സഭയെ പ്രകോപിപ്പിച്ചിരിക്കുകയാണ്. തനിക്ക് തോന്നുംപോലെ ഭരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞാൽ നടക്കില്ലെന്നും നുണകൾ പറയുകയും വൈദിക കുപ്പായത്തെ ചോദ്യം ചെയ്യുകയും ചെയ്‌ത തെ‌റ്റ് മുഖ്യമന്ത്രി തിരുത്തുന്നതായിരിക്കും നല്ലതെന്നും ഓർമ്മപ്പെടുത്തി. ആദരണീയൻ എന്ന് മുഖ്യമന്ത്രിയെ പലരും വിളിക്കുന്നത് പേടിച്ചിട്ടാണ് എന്ന് ആരും കരുതരുത്. തക്കം കിട്ടിയാൽ ഏകാധിപത്യം കാണിക്കുന്നവരാണ് ഇന്ന് കേരളം ഭരിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു

പള‌ളിയിൽ ആർക്കും വരാം എന്നാൽ ശുശ്രൂഷകൾ നടത്താൻ മലങ്കര മെത്രാപ്പൊലീത്തയുടെ അനുമതിവേണം. കോടതികൾ ശരിയെന്ന് പറഞ്ഞതിനെ ധിക്കരിച്ച് ഇടപെടാൻ ഓർത്തഡോക്‌സ് സഭ മുഖ്യമന്ത്രിയുടെ അടിമയല്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യ തലസ്ഥാനം തിരുവനന്തപുരമാണെന്ന് ആർക്കെങ്കിലും തെ‌റ്റിദ്ധാരണയുണ്ടെങ്കിൽ മാ‌റ്റണമെന്നതാണ് പ്രധാനമന്ത്രി നൽകിയ സന്ദേശം. സഭയുടെ ആശങ്കകളെ പ്രധാനമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും മെത്രാപ്പൊലീത്ത പറഞ്ഞു.

ഓർത്തഡോക്സ് യാക്കോബായ വിഭാഗങ്ങൾ തമ്മിലുള്ള പള്ളി തര്‍ക്കം ഉള്‍പ്പെടെയുള്ളവയ്ക്ക് പരിഹാരം ഉണ്ടാക്കാൻ കഴിഞ്ഞ വർഷം ഡിസംബർ 28ന് ഓർത്തഡോക്സ് സഭാ പ്രതിനിധികളുമായി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സഭാ നേതൃത്വം പ്രധാനമന്ത്രിയ്ക്ക് അയച്ച നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് ചർച്ച നടത്താൻ പ്രധാനമന്ത്രി തയ്യാറായത്. ചർച്ച വിജയകരമാണ് എന്ന് ഇരുകൂട്ടരും അഭിപ്രായപ്പെട്ടിരുന്നു. മറ്റ് ക്രൈസ്തവ സഭകളുമായി ജനുവരി മാസത്തിൽ ചർച്ച നടത്താനും പ്രധാനമന്ത്രി തീരുമാനിച്ചിട്ടുണ്ട് എന്നാണ് പുറത്ത് വരുന്ന സൂചനകൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button