ജന്മനാടായ പഞ്ചാബിലെ മോഗയിലെ റോഡിന് അമ്മയുടെ പേര് നല്‍കിയതില്‍ നന്ദിയറിയിച്ച് നടന്‍ സോനു സൂദ്. തന്റെ മാതാപിതാക്കള്‍ ഇത് കണ്ട് സ്വര്‍ഗത്തില്‍ നിന്ന് പുഞ്ചിരിക്കുന്നുണ്ടാകുമെന്നും സോനു പറയുന്നു. തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് സോനു നന്ദി സൂചകമായി വാക്കുകൾ കുറിച്ചത്.
എന്റെ ജന്മനഗരമായ മോഗയിലെ ഒരു റോഡിന് അമ്മയുടെ പേര് നല്‍കിയിട്ടുണ്ട്. ”പ്രൊഫ. സരോജ് സൂദ് റോഡ്” ജീവിതത്തിലുടനീളം അമ്മ സഞ്ചരിച്ച അതേ വഴി. വീട്ടില്‍ നിന്ന് കോളേജിലേക്കും പിന്നീട് വീട്ടിലേക്കും. ഇത് എല്ലായ്‌പ്പോഴും എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട അധ്യായമായിരിക്കും. എന്റെ അമ്മയും അച്ഛനും സ്വര്‍ഗത്തില്‍ നിന്ന് പുഞ്ചിരിക്കുന്നുണ്ടാകും. ഇത് കാണാന്‍ അവര്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ഇത് സാധ്യമാക്കിയ ഹര്‍ജോത് കമല്‍, സന്ദീപ് ഹാന്‍സ്, അനിത ദര്‍ശി എന്നിവരോട് ഞാന്‍ നന്ദി പറയുന്നു.”
Post Your Comments