COVID 19KeralaLatest NewsIndiaNewsInternational

രാജ്യത്തിന് അഭിമാന നിമിഷം, ലോകത്താദ്യമായി യുകെ കൊറോണ വകഭേദത്തിനെ കൾച്ചർ ചെയ്ത് ഇന്ത്യ

ഇതുവരെ ലോകത്ത് ഒരു രാജ്യങ്ങൾക്കും വൈറസിന്റെ പുതിയ വകഭേദത്തെ കൾച്ചർ ചെയ്യാൻ കഴിഞ്ഞിട്ടില്ല എന്ന് ഐസിഎംആർ പറഞ്ഞു, വെറോ സെൽ ലൈനുകൾ ഉപയോഗിച്ചാണ് വൈറസിനെ കൾച്ചർ ചെയ്തതെന്ന് ഐസിഎംആറിലെയും എൻഐവിയിലേയും ഗവേഷകർ വ്യക്തമാക്കി

ന്യൂഡൽഹി∙ യുകെയിൽ കണ്ടെത്തിയ ജനിതകമാറ്റം വന്ന കൊറോണ വൈറസിന്റെ പുതിയ വകഭേദത്തെ വിജയകരമായി കൾച്ചർ ചെയ്തതായി ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച് (ഐസിഎംആർ).നിയന്ത്രിത സാഹചര്യങ്ങളിൽ കോശങ്ങൾ അവയുടെ സ്വാഭാവിക പരിതസ്ഥിതിക്ക് പുറത്തുവളരുന്ന പ്രക്രിയയാണ് കള്‍ച്ചർ.

Also related: കൊവിഡ് വാക്സിന്‍ സൗജന്യമായി നല്‍കുമെന്ന പ്രസ്താവനയില്‍ വ്യക്തത വരുത്തി കേന്ദ്ര ആരോഗ്യമന്ത്രി

ട്വിറ്ററിലൂടെയാണ് ലോകത്തിന് ആകമാനം നിർണ്ണായകമായ ഈ വിവരം ഐസിഎംആർ അറിയിച്ചത്. നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ (എൻഐവി)  യുകെയിൽനിന്ന് തിരികെയെത്തി കോവിഡ് സ്ഥിരീകരിച്ചവരിൽനിന്ന് ശേഖരിച്ച സാംപിളുകളിൽനിന്നാണ് വൈറസിന്റെ പുതിയ വകഭേദത്തെ വേർതിരിച്ചെടുത്തതെന്ന് ഐസിഎംആർ ട്വീറ്റ് ചെയ്തു.

Also related: പിണറായി വിജയൻ്റെ നമ്പർ വൺ കേരളത്തിൽ വീണ്ടും ബാലികാ പീഡനം, ആദിവാസി പെൺകുട്ടികളെ പീഡിപ്പിച്ച രണ്ട് പേർ അറസ്റ്റിൽ

ഇതുവരെ ലോകത്ത് ഒരു രാജ്യങ്ങൾക്കും വൈറസിന്റെ പുതിയ വകഭേദത്തെ കൾച്ചർ ചെയ്യാൻ കഴിഞ്ഞിട്ടില്ല എന്ന് ഐസിഎംആർ പറഞ്ഞു. വെറോ സെൽ ലൈനുകൾ ഉപയോഗിച്ചാണ് വൈറസിനെ കൾച്ചർ ചെയ്തതെന്ന് ഐസിഎംആറിലെയും എൻഐവിയിലേയും ഗവേഷകർ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button