തിരുവനന്തപുരം നാവായിക്കുളത്ത് പതിനൊന്നുകാരനെ വീട്ടിനുള്ളിൽ കൊല്ലപ്പെട്ട നിലയിലും പിതാവിനെ കുളത്തിൽ മരിച്ച നിലയിലും കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. നൈനാംകോണം സ്വദേശിയായ സഫീർ, മകൻ അൽത്താഫ് എന്നിവരാണ് മരിച്ചത്. മൂത്തമകൻ അൽത്താഫിനെ വീടിനുള്ളിൽ കെട്ടിയിട്ട് കഴുത്തറുത്ത നിലയിലാണ് കാണപ്പെട്ടത്.
ഇളയ മകനൊപ്പം സഫീർ കുളത്തിൽ ചാടിയതായുള്ള സംശയത്തെ തുടർന്ന് ക്ഷേത്ര കുളത്തിൽ നടത്തിയ തിരച്ചിലിനൊടുവിലാണ് സഫീറിന്റെ മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ 11 മണിയോടു കൂടിയാണ് സംഭവം. മൂത്ത മകനെ കൊലപ്പെടുത്തിയ ശേഷം ഇളയമകനുമൊത്ത് സഫീര്‍ കുളത്തില്‍ ചാടിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
സഫീറിന്റെ ഓട്ടോറിക്ഷ സമീപത്തെ ശങ്കരനാരായണ സ്വാമി ക്ഷേത്രക്കുളത്തിനടുത്ത് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചതും സംഭവം പുറംലോകമറിഞ്ഞതും. കുട്ടിയുടെ ഉമ്മ സൂപ്പര്‍മാര്‍ക്കറ്റിലെ ജോലിക്കാരിയാണ്. കുടുംബവഴക്കാണ് കൂട്ട മരണത്തിന് കാരണമെന്നാണ് സൂചന. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. അമ്മയെ ഉള്‍പ്പെടെ ചോദ്യം ചെയ്യും.
Post Your Comments