Latest NewsKeralaNews

ഓണ്‍ലൈന്‍ റമ്മി കളിയില്‍ ലക്ഷങ്ങള്‍ നഷ്ടമായി ; യുവാവ് തൂങ്ങി മരിച്ചു

ലോക്ക്ഡൗണ്‍ കാലത്താണ് വിനീത് ഏറ്റവും കൂടുതല്‍ റമ്മി കളിച്ചിരുന്നത്

തിരുവനന്തപുരം : ഓണ്‍ലൈന്‍ റമ്മി കളിച്ച് ലക്ഷങ്ങള്‍ നഷ്ടമായതിനെ തുടര്‍ന്ന് യുവാവ് തൂങ്ങി മരിച്ചു. കുറ്റിച്ചല്‍ സ്വദേശി വിനീതാണ് (28) വീടിന് സമീപത്തെ പറമ്പില്‍ തൂങ്ങി മരിച്ചത്. ഐഎസ്ആര്‍ഒയിലെ കരാര്‍ ജീവനക്കാരനായ വിനീത് ഡിസംബര്‍ 31നാണ് തൂങ്ങി മരിച്ചത്. ഒരു വര്‍ഷമായി ഓണ്‍ലൈന്‍ റമ്മി കളിയുടെ അടിമയായിരുന്നു വിനീത്.

ലോക്ക്ഡൗണ്‍ കാലത്താണ് വിനീത് ഏറ്റവും കൂടുതല്‍ റമ്മി കളിച്ചിരുന്നത്. 21 ലക്ഷത്തോളം രൂപയാണ് വിനീതിന് ഓണ്‍ലൈന്‍ റമ്മി കളിയിലൂടെ നഷ്ടമായത്. പല സ്വകാര്യ ലോണ്‍ കമ്പനികളില്‍ നിന്ന് അടക്കം കടമെടുത്താണ് വിനീത് ഓണ്‍ലൈനായി റമ്മി കളിച്ചത്. എന്നാല്‍ ഇതില്‍ പല കളികളിലും പണം നഷ്ടമായതോടെയാണ് ലക്ഷങ്ങള്‍ കടമാകുകയായിരുന്നു. 21 ലക്ഷത്തോളം കടം വന്ന ശേഷമാണ് വിനീത് ഇക്കാര്യം വീട്ടുകാരെ അറിയിക്കുന്നത്.

തുടര്‍ന്ന് വീട്ടുകാര്‍ ഇടപെട്ട് കുറച്ച് പണം അടയ്ക്കുകയും ചെയ്തു. ഇതിനിടയില്‍ ഒരു മാസം മുമ്പ് വിനീത് വീട് വിട്ട് ഒളിച്ചോടിപ്പോയിരുന്നു. അന്ന് പൊലീസാണ് വിനീതിനെ കണ്ടെത്തി തിരികെ വീട്ടിലേക്ക് കൊണ്ടു വന്നത്. തിരികെ വന്ന ശേഷം വിനീത് വിഷാദത്തിന് അടിമയായിരുന്നുവെന്നാണ് വീട്ടുകാര്‍ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button