ശ്രീനഗർ : ജമ്മുവിലെ അവന്തിപ്പോരയിൽ ലഷ്‌കർ-ഇ- തൊയ്ബ ഭീകരനെ പിടികൂടിയിരിക്കുന്നു. അഖിഫ് അഹ്മദ് തെലിയാണ് അറസ്റ്റിൽ ആയിരിക്കുന്നത്. ഇയാളുടെ പക്കൽ നിന്നും നിരവധി സ്‌ഫോടക വസ്‌തുക്കളും സുരക്ഷാ സേന പിടിച്ചെടുത്തിട്ടുണ്ട്. പുൽവാമ ജില്ലയിലെ അവന്തിപോറ, ട്രാൽ പ്രദേശങ്ങളിൽ തീവ്രവാദികൾക്ക് താമസ സൗകര്യം സജ്ജമാക്കുന്നതിനും ,ആയുധങ്ങൾ, വെടിമരുന്ന്, സ്ഫോടകവസ്തുക്കൾ എന്നിവ എത്തിക്കുന്നതിനും ഇയാൾ സഹായിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
Post Your Comments