തിരുവനന്തപുരം : അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ വേദി സംബന്ധിച്ച് ഉടലെടുത്ത വാദപ്രതിവാദങ്ങള്‍ക്ക് മറുപടിയുമായി ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍. കോവിഡ് പശ്ചാത്തലത്തില്‍ ആള്‍ക്കൂട്ടം ഒഴിവാക്കാനാണ് ഇത്തവണ നാലിടത്ത് മേള സംഘടിപ്പിക്കുന്നതെന്നും ഐഎഫ്എഫ്കെയുടെ സ്ഥിരം വേദിയായി തിരുവനന്തപുരം തുടരുമെന്നും കമല്‍ അറിയിച്ചു. രാജ്യാന്തര ചലച്ചിത്രമേള തിരുവനന്തപുരം നഗരത്തിന്റെ അടയാളമാണെന്ന് ശശിതരൂര്‍ എം.പിയും കെ.എസ്. ശബരീനാഥന്‍ എം.എല്‍.എയും ഫെയ്‌സ് ബുക്കില്‍ കുറിച്ചതോടെ വിവാദങ്ങള്‍ തലപൊക്കുകയായിരുന്നു.
അതേസമയം, തിരുവനന്തപുരത്തെ സൗകര്യങ്ങള്‍ക്കുപുറമെ പാരമ്പര്യത്തിന്റെ കൂടിഭാഗമാണ് ചലച്ചിത്രമേളയെന്ന് തരൂര്‍ ഫെയ്‌സ് ബുക്കില്‍ കുറിച്ചു. മേള നാലുമേഖലകളില്‍ സംഘടിപ്പിക്കാനള്ള തീരുമാനം അപലപനീയമെന്നും തരൂര്‍. ഐഎഫ്എഫ്‌കെ പൂര്‍ണ്ണമായി തിരുവനന്തപുരത്ത് സംഘടിപ്പിക്കാതെ നാല് ജില്ലകളില്‍ ഭാഗികമായിനടത്തുന്നത് നിര്‍ഭാഗ്യകരമാണെന്നാണ് കെ.എസ്. ശബരീനാഥന്‍ എം.എല്‍. എ കുറിച്ചത്.
Post Your Comments