Latest NewsIndiaNews

ബിജെപി നൽകുന്ന വാക്സിൻ ഞങ്ങൾ സ്വീകരിക്കില്ല, കാരണം അത് വിശ്വസിക്കാൻ കഴിയില്ല; വിവാദ പ്രസ്താവനയുമായി അഖിലേഷ് യാദവ്

ന്യൂഡൽഹി : രാജ്യത്ത് കോവിഡ് വാക്‌സിൻ വിതരണം ഉടൻ തുടങ്ങുമെന്ന വാർത്ത വന്നതിനെ പിന്നാലെ വിവാദ പ്രസ്താവനയുമായി സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. താൻ ഇപ്പോൾ വാക്സിൻ സ്വീകരിക്കുന്നില്ലെന്നും ബിജെപിയുടെ വാക്സിനെ വിശ്വസിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

ഞാൻ ഇപ്പോൾ വാക്സിൻ സ്വീകരിക്കുന്നില്ല. എങ്ങനെയാണ് ബിജെപിയുടെ വാക്സിനെ വിശ്വസിക്കാനാവുക. ഞങ്ങളുടെ സർക്കാർ രൂപവത്‌കരിക്കുമ്പോൾ എല്ലാവർക്കും സൗജന്യമായി വാക്സിൻ നൽകും. ബിജെപിയുടെ വാക്സിൻ സ്വീകരിക്കാൻ ഞങ്ങൾക്ക് സാധിക്കില്ലെന്നും  അഖിലേഷ് യാദവ് പറഞ്ഞു.

അതേസമയം കോവിഡ് വാക്സിന്റെ സുരക്ഷ സംബന്ധിച്ച് ഒരു വിധത്തിലുള്ള കിംവദന്തികളും പരത്താൻ പാടില്ലെന്നും എല്ലാ കാര്യങ്ങളും വിശദമായി പരിശോധിച്ചിട്ടുണ്ടെന്നും കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷവർധൻ ഇന്ന് പറഞ്ഞിരുന്നു. എല്ലാ കാര്യങ്ങളും വിശദമായി പരിശോധിച്ചിട്ടുണ്ട്. പോളിയോ വാക്സിൻ ആദ്യമായി നൽകിയ സമയത്തും ഇത്തരത്തിലുള്ള കിംവദന്തികൾ പരന്നിരുന്നു. എന്നാൽ പിന്നീട് അതിന്റെ സുരക്ഷയെക്കുറിച്ച് എല്ലാവർക്കും ബോധ്യമായി, മന്ത്രി പറഞ്ഞു.

ആരോഗ്യപ്രവർത്തകർക്കും കോവിഡ് മുന്നണി പോരാളികൾക്കുമായി മൂന്നു കോടി പേർക്കാണ്  ആദ്യഘട്ടത്തിൽ വാക്സിൻ സൗജന്യമായി വിതരണം ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു. ശേഷിക്കുന്ന 27 കോടി പേർക്ക് എങ്ങനെ വിതരണം ചെയ്യുമെന്നത് വൈകാതെ തീരുമാനിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button