കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. വിദേശത്തു നിന്നെത്തിയ രണ്ടു പേരിൽ നിന്നായി 85 ലക്ഷത്തിന്റെ സ്വർണം പിടികൂടി. കോഴിക്കോട് സ്വദേശികളായ ഷബീർ, ആഷിഖ് എന്നിവരിൽ നിന്ന് 1714 ഗ്രാം സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്. മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണമാണ് പിടികൂടിയത്.
Read Also : ദേശീയപാതയില്‍ വോള്‍വോ ബസ് മറിഞ്ഞ് അപകടം, നിരവധി പേർക്ക് പരിക്ക്
ദുബായിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് ശ്രീകണ്ഠാപുരം സ്വദേശി ഷബീർ കണ്ണൂരിലെത്തിയത്. 53 ലക്ഷം രൂപയോളം വില വരുന്ന 1038 ഗ്രാം സ്വർണമാണ് ഇയാളിൽ നിന്ന് കണ്ടെത്തിയത്. ഇൻഡിഗോ വിമാനത്തിൽ കണ്ണൂരിലെത്തിയ നാദാപുരം സ്വദേശി ആഷിഖിൽ നിന്നും 32 ലക്ഷം രൂപയിലധികം വില വരുന്ന 676 ഗ്രാം സ്വർണമാണ് പിടികൂടിയത്. കസ്റ്റംസ് ജോയിന്റ് കമ്മീഷണർ എസ്.കിഷോറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്.
Post Your Comments