Latest NewsKeralaNewsEntertainment

സംസ്ഥാനത്തെ തിയേറ്ററുകൾ തുറക്കുന്ന കാര്യത്തിൽ ആശങ്ക

കൊച്ചി: സർക്കാർ അനുമതി നൽകിയെങ്കിലും സംസ്ഥാനത്തെ തിയേറ്ററുകൾ തുറക്കുന്ന കാര്യത്തിൽ ആശങ്ക നിലനിൽക്കുന്നു. വിവിധ സംഘടനകളുമായി ചർച്ച നടത്തിയശേഷം മാത്രം റിലീസ് ഉൾപ്പെടെയുള്ള കാര്യങ്ങൾ തീരുമാനിച്ചാൽ മതിയെന്നാണ് ഫിലിം ചേംബറിന്റെ നിലപാട് അറിയിച്ചിരിക്കുന്നത്.

മാനദണ്ഡങ്ങൾ പാലിച്ച് തിയേറ്ററുകൾ തുറക്കാൻ സാധിക്കുമോയെന്ന് ചർച്ച ചെയ്യാൻ ഫിലിം ചേംബറിന്റെ അടിയന്തര യോഗം ചേരുമെന്ന് പ്രസിഡന്റ് കെ വിജയകുമാർ പറയുകയുണ്ടായി. മാസങ്ങളായി അടച്ചിട്ടിരിക്കുന്നതിനാൽ അറ്റകുറ്റപ്പണികൾക്ക് ലക്ഷങ്ങൾ മുടക്കേണ്ടിയും വരുന്നതാണ്. വൻനഷ്ടം സംഭവിച്ച ഉടമകൾക്ക് ഇവ താങ്ങാൻ സാധിക്കുന്നതല്ല. ചൊവ്വാഴ്ച തിയേറ്ററുകൾ തുറക്കാൻ സാദ്ധ്യതയില്ലെന്ന് അദ്ദേഹം പറഞ്ഞു. സർക്കാർ തീരുമാനം സ്വാഗതാർഹമാണെന്ന് കേരള സിനി എക്സിബിറ്റേഴ്സ് അസോസിയേഷൻ പ്രസിഡന്റ് പോളി വി ജോസഫ് പറഞ്ഞു.

നിബന്ധനകൾ പാലിച്ച് തിയേറ്റർ തുറക്കാൻ മുന്നൊരുക്കം നടത്താൻ സമയം വേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. നിർമാതാക്കളും, വിതരണക്കാരും, തിയേറ്റർ ഉടമകളുമായി ചർച്ച ചെയ്ത ശേഷം മാത്രമേ അന്തിമ തീരുമാനമെടുക്കൂ എന്ന് ചലച്ചിത്ര പ്രവർത്തകരുടെ സംയുക്ത സംഘടനയായ ഫിയോക് അറിയിക്കുകയുണ്ടായി. തിയേറ്ററുകൾ തുറക്കാൻ സർക്കാർ അനുവദിച്ച ചൊവ്വാഴ്ച തന്നെയാണ് ഫിയോക്കിന്റെ എക്‌സിക്യുട്ടീവ് കമ്മിറ്റി യോഗം ചേരാനൊരുങ്ങുന്നത്. അതിനുശേഷം നിർമാതാക്കളും വിതരണക്കാരുമായി ചർച്ച നടത്തുമെന്നും ഫിയോക് ഭാരവാഹികൾ പറയുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button