മലയാളികൾക്ക് പ്രിയങ്കരനായ നടനാണ് ബാല. ബാലയുടെ പുതിയ വെളിപ്പെടുത്തൽ സോഷ്യൽ മീഡിയകളിൽ ശ്രദ്ധേയമാകുന്നു. ഒരുപാട് കഷ്ടപ്പെട്ട് ഉണ്ടാക്കിയ പൈസയിലെ അറുപത് മുതല്‍ എഴുപതു ശതമാനം മറ്റൊരാൾക്ക് കൊടുക്കേണ്ടി വന്നുവെന്ന് വെളിപ്പെടുത്തുകയാണ് ബാല. ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്ക് സാമ്പത്തികമായി സഹായം നൽകുന്ന ബാലയുടെ തന്നെ ‘ലീവ് ടു ഗീവ്’ എന്ന പരിപാടിയിൽ സംസാരിക്കവേയാണ് തനിക്കുണ്ടായ മോശം അനുഭവത്തെ കുറിച്ച് ബാല പറയുന്നത്.
Also Read: ട്രാൻസ്ജെൻഡർ യുവതിയെ കുത്തികൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ
‘ജീവിതത്തില്‍ ഞാന്‍ ആരോടും തെറ്റ് ചെയ്തിട്ടില്ല. പക്ഷേ സ്വത്തുക്കള്‍ മറ്റൊരാൾക്ക് നൽകേണ്ടി വന്നു. വേറൊരു മാര്‍ഗവും ഉണ്ടായിരുന്നില്ല. ഞാനൊരു തെറ്റും ചെയ്തിട്ടില്ലല്ലോ എന്ന ചോദ്യം പിന്നെയും പിന്നെയും മനസിനകത്ത് ഉണ്ടായിരുന്നു. കോവിഡിന് തൊട്ട് മുന്‍പ് 70 ശതമാനം സ്വത്തും കൊടുക്കേണ്ടി വന്നു. എന്റെ ബന്ധുക്കളും സുഹൃത്തുക്കളുമായ ചിലര്‍ എന്നെ പച്ചയ്ക്ക് ചതിച്ചു’.
‘ലോക്ക് ഡൗൺ ആയപ്പോൾ അത് വല്ലാതെ ബുദ്ധിമുട്ടായി. എന്റെ അവസ്ഥ ഇതാണെങ്കില്‍ സാധാരണക്കാരനായ ഒരാളുടെ ജീവിതം എങ്ങനെയായിരിക്കും. ആ ചിന്തയാണ് എന്റെ ജീവിതത്തെ മാറ്റിമറിച്ചത്. ചെറുപ്പത്തിലെ ഞാന്‍ ചാരിറ്റി വര്‍ക്ക് ചെയ്യാറുണ്ട്. അതില്‍ നിന്നും കുറച്ച് കൂടി മാറി ചിന്തിച്ചു. അവിടെയാണ് ജീവിതത്തില്‍ ഒരു ടേണിങ് പോയിന്റ് ഉണ്ടാവുന്നത്.’ ശിവ എന്ന കുട്ടിയുടെ ചികിത്സയ്ക്ക് വേണ്ടി സഹായം എത്തിക്കാന്‍ കഴിഞ്ഞതിന്റെ സംതൃപ്തിയായിരുന്നു ബാല പങ്കുവച്ചത്.
Post Your Comments