മോസ്‌കോ: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പുതുവത്സരാശംസകൾ നേർന്ന് റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്‍. വരും വര്‍ഷങ്ങളില്‍ ഇന്ത്യ-റഷ്യ ഉഭയകക്ഷി ബന്ധം കൂടുതല്‍ മികച്ചതാക്കാന്‍ കഴിയുമെന്ന് ആശംസകള്‍ നേര്‍ന്നു കൊണ്ട് പുടിന്‍ പറഞ്ഞു. പ്രധാനമന്ത്രിയെ കൂടാതെ ഇന്ത്യന്‍ പ്രസിഡന്റ് രാംനാഥ് കോവിന്ദിനും റഷ്യന്‍ പ്രസിഡന്റ് പുതുവത്സരാശംസകള്‍ നേര്‍ന്നിട്ടുണ്ട്. ‘ആഗോളതലത്തിലും അല്ലാതെയുമുള്ള രാഷ്ട്രീയ വിഷയങ്ങള്‍ പരിഹരിക്കാന്‍ ഇരുരാജ്യങ്ങളും സഹകരിക്കും. കോവിഡ് ഉള്‍പ്പെടെയുള്ള നിരവധി വെല്ലുവിളികള്‍ 2020-ല്‍ നേരിട്ടു.
Read Also: 143 വർഷങ്ങൾക്ക് മുമ്പ് രചിച്ച ദേശീയ ഗാനത്തിൽ ഭേദഗതി; തിരുത്തിയത് ഒരു വാക്ക്
എന്നാൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം നേരായ ദിശയിലാണ് നീങ്ങുന്നത്’- റഷ്യന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ ക്രെമിലിന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. മാത്രമല്ല, അടുത്ത വര്‍ഷം ഇരുരാജ്യങ്ങളും ചേര്‍ന്ന് നടപ്പിലാക്കാന്‍ പോകുന്ന പദ്ധതികളെ കുറിച്ചും പ്രസ്താവനയില്‍ സൂചിപ്പിച്ചിട്ടുണ്ട്. കോവിഡ് പശ്ചാത്തലത്തില്‍ ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചകോടി മാറ്റിവെച്ചിരുന്നു. ഇതിനുപിന്നാലെ, ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധത്തിന് വിള്ളലേറ്റതിനാലാണ് ഉച്ചകോടി മാറ്റിവെച്ചതെന്ന രീതിയില്‍ ചൈന പ്രചാരണം നടത്തുകയും ചെയ്തിരുന്നു
Post Your Comments