ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് കൊടും തണുപ്പ് തുടരുകയാണ്. തുടര്‍ച്ചയായ നാലാം ദിവസവും ശീതതരംഗമാണ്. പുതുവർഷത്തിൽ ഡല്‍ഹിയില്‍ താപനില 1.1 ഡിഗ്രി സെല്‍ഷ്യസിലെത്തിയിരിക്കുകയാണ്.
15 വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ താപനിലയാണിത്. ഡല്‍ഹി സഫ്ദര്‍ജംഗിലാണ് ഈ താപനില രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ 2.4 ഡിഗ്രി സെല്‍ഷ്യസാണ് രേഖപ്പെടുത്തിയിരുന്നത്.
അതിശൈത്യത്തെത്തുടര്‍ന്ന് ഡല്‍ഹിയില്‍ മൂടല്‍മഞ്ഞ് കനത്തിരിക്കുന്നു. രാവിലെ വഴി കാണാൻ പോലുമാകാത്ത തരത്തില്‍ മഞ്ഞ് നിറഞ്ഞിരുന്നു. ഇതേത്തുടര്‍ന്ന് വാഹനഗതാഗതം അടക്കം സ്തംഭിച്ചു.
Post Your Comments