Latest NewsIndiaNews

കര്‍ണാടകയിൽ ബിജെപിയ്ക്ക് തേരോട്ടം; അടിപതറി കോൺഗ്രസ്

ഗ്രാമങ്ങളെ വികസിപ്പക്കാനുള്ള ബിജെപിയുടെ ആശയങ്ങള്‍ക്കാണ് ഇവിടെ വോട്ട് ലഭിച്ചതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ നളിന്‍ കുമാര്‍ കത്തീല്‍ പറഞ്ഞു.

ബെംഗളൂരു: കര്‍ണാടക തദ്ദേശ തിരഞ്ഞെടുപ്പില്‍ ഭരണ കക്ഷിയായ ബിജെപിക്ക് മുന്‍ തൂക്കം. എന്നാൽ ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഭൂരിഭാഗം സീറ്റുകളും തങ്ങളാണ് നേടിയതെന്ന് കോണ്‍ഗ്രസ് അറിയിച്ചു. എത്ര സീറ്റുകള്‍ ലഭിച്ചെന്ന് കോണ്‍ഗ്രസ് ഇനിയും വ്യക്തമാക്കിയിട്ടില്ല. ഗ്രാമപ്രദേശങ്ങളില്‍ കോണ്‍ഗ്രസിനെ തിരസ്‌ക്കരിക്കുന്ന കാഴ്ചയാണ് കണ്ടത്. ഗ്രാമങ്ങളെ വികസിപ്പിക്കാനുള്ള ബിജെപിയുടെ ആശയങ്ങള്‍ക്കാണ് ഇവിടെ വോട്ട് ലഭിച്ചതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ നളിന്‍ കുമാര്‍ കത്തീല്‍ പറഞ്ഞു.

Read Also: ‘മോഡി ബേക്കറി’യിലെ ഹലാല്‍ ബോര്‍ഡ്: വർഗീയത വിളമ്പുന്നത് ആരെന്ന് ഹിന്ദു ഐക്യവേദി

അതേസമയം കന്നഡ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് അനുസരിച്ച്‌ ബിജെപി 12,500 സീറ്റുകളിലും കോണ്‍ഗ്രസ് 9,500 സീറ്റുകളിലും ലീഡ് ചെയ്യുന്നു. ജെഡിഎസ് 1,565 സീറ്റുകളിലും ലീഡ് ചെയ്യുന്നുണ്ട്. അന്തിമ ചിത്രം ഇന്ന് വൈകുന്നേരത്തോടെ മാത്രമേ വ്യക്തമാവുകയുള്ളു. എന്നാല്‍ ബിജെപിയും കോണ്‍ഗ്രസും വിജയം അവകാശപ്പെടുന്ന കാഴ്‌ച്ചയാണ് കര്‍ണാടകയില്‍ നിന്നും പുറത്ത് വരുന്നത്. ഇത്തവണത്തെ തിരിഞ്ഞെടുപ്പില്‍ മംഗലാപുരം ജില്ലയിലെ നേട്ടത്തോടെ ഇരുനൂറില്‍ അധികം സീറ്റുകള്‍ നേടി എസ്ഡിപിഐയും സാന്നിധ്യം അറിയിച്ചു.

എന്നാൽ സംസ്ഥാനത്ത് 5,728 ഗ്രാമപ്പഞ്ചായത്തുകളിലും 226 താലൂക്കുകളിലുമായി 91,339 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. അതില്‍ 8,074 പേര്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. രണ്ടുഘട്ടങ്ങളായാണ് തിരഞ്ഞെടുപ്പ് നടന്നത്. 43,238 സീറ്റുകളിലേക്ക് ഡിസംബര്‍ 22ന് തിരഞ്ഞെടപ്പ് നടന്നു. രണ്ടാംഘട്ട തിരഞ്ഞെടുപ്പ് ഡിസംബര്‍ 27നായിരുന്നു, 43,238 സീറ്റിലേക്ക്. ആകെ 2,22,814 പേരാണ് മല്‍സരരംഗത്തുള്ളത്. ബിജെപി, കോണ്‍ഗ്രസ്, ജനതാദള്‍ സെക്യുലര്‍, എസ് ഡിപിഐ തുടങ്ങിയ പാര്‍ട്ടികളാണ് തിരഞ്ഞെടുപ്പ് മല്‍സരരംഗത്തുള്ളത്.

shortlink

Related Articles

Post Your Comments


Back to top button