Latest NewsNewsIndia

സ്‌നേഹവും സമാധാനവും നിറഞ്ഞ ഒരു സമൂഹം സൃഷ്ടിക്കാൻ കഴിയട്ടെ; രാജ്യത്തെ ജനങ്ങൾക്ക് പുതുവത്സരാശംസകൾ നേർന്ന് രാഷ്ട്രപതി

ന്യൂഡൽഹി : രാജ്യത്തെ ജനങ്ങൾക്ക് പുതുവത്സരാശംസകൾ നേർന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ഓരോ പുതിയ വർഷവും ഒരു പുതിയ തുടക്കം കുറിക്കാൻ അവസരം ഒരുക്കട്ടെ എന്നും അദ്ദേഹം പറഞ്ഞു.  സ്‌നേഹവും സമാധാനവും അനുകമ്പയും നിറഞ്ഞ ഒരു സമൂഹം സൃഷ്ടിക്കുന്നതിനായി എല്ലാവർക്കും ഒത്തൊരുമിച്ച് പ്രവർത്തിക്കാമെന്നും അദ്ദേഹം ആശംസിച്ചു.

എല്ലാ പൗരന്മാർക്കും പുതുവത്സരാശംസകൾ നേരുന്നു. ഓരോ പുതിയ വർഷവും ഒരു പുതിയ തുടക്കം കുറിക്കാൻ അവസരം ഒരുക്കുന്നു. വ്യക്തിപരമായും കൂട്ടായുമുള്ള വികസനത്തിന്റെ പ്രാധാന്യത്തിനാണ് ഓരോ പുതുവർഷവും ഊന്നൽ നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

കോവിഡ് എന്ന മഹാമാരി പടർന്ന് പിടിക്കുന്ന ഈ സമയം എല്ലാവരും ഐക്യത്തോടെ മുന്നോട്ട് പോകേണ്ട സമയമാണ്. സാംസ്‌കാരിക മൂല്യങ്ങൾ ശക്തിപ്പെടുത്താനുള്ള സമയം കൂടിയാണിത്. ജനങ്ങളെല്ലാം സുരക്ഷിതരും ആരോഗ്യവാന്മാരുമായി തുടരട്ടെ. രാജ്യത്തിന്റെ വികസനത്തിനും പുരോഗതിയ്ക്കുമായി പുതിയ ഒരു ഊർജത്തോടെ എല്ലാവരും മുന്നോട്ട് പോകട്ടെയെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button