തിരുവനന്തപുരം: മോട്ടോർ വാഹന വകുപ്പിന്റെ കീഴിലുള്ള എല്ലാ ഓഫീസുകളും നാളെ മുതൽ പേപ്പർ രഹിതമാകും. ഡ്രൈവിംഗ് ടെസ്റ്റ് ഒഴികെയുള്ള എല്ലാ സേവനങ്ങളും ഇനി ഓൺലൈനിൽ ലഭ്യമാകും. ഡ്രൈവിംഗ് ലൈസൻസ് പുതുക്കൽ, ടാക്‌സ് അടയ്ക്കൽ എന്നിവയെല്ലാം പൂർണ്ണമായും ഓൺലൈനായി ചെയ്യാം.
Read Also : സംസ്ഥാനത്ത് നടപ്പാക്കിയ ബസ് ചാര്‍ജ്ജ് വര്‍ദ്ധന പിന്‍വലിക്കില്ലെന്ന് ഗതാഗതമന്ത്രി
പ്രവാസികൾക്ക് വിദേശത്ത് ഇരുന്നു കൊണ്ട് തന്നെ ഓൺലൈനായി ലൈസൻസ് പുതുക്കുന്നതിനുള്ള സൗകര്യങ്ങളും ഒരുക്കുന്നുണ്ട്. അതാത് രാജ്യത്തെ അംഗീകൃത ഡോക്ടർമാർ നൽകുന്ന കാഴ്ച്ച, മെഡിക്കൽ പരിശോധനാ റിപ്പോർട്ട് ഓൺലൈനായി സമർപ്പിക്കാം.
വാഹനങ്ങളുടെ നികുതി അടയ്ക്കാനും പെർമിറ്റ് എടുക്കാനുമെല്ലാം ആളുകൾ ആർടി ഓഫീസുകളിൽ എത്തിയിരുന്നു. ഈ സേവനങ്ങളെല്ലാം ഇനി ഓൺലൈനായി ലഭിക്കും. ആർ ടി ഓഫീസുകളിലെ ആൾത്തിരക്ക് ഒഴിവാക്കുന്നതിനായാണ് പുതിയ സേവനം നടപ്പിലാക്കുന്നത്.
Post Your Comments