കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരിൽ നിന്ന് 1.23 കോടിയുടെ സ്വര്‍ണം പിടികൂടി. കോഴിക്കോട് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്‍റലിജന്‍സും (ഡി.ആര്‍.ഐ ) എയര്‍ കസ്റ്റംസ് ഇന്‍റലിജന്‍സും ചേര്‍ന്നാണ് 2412.5 ഗ്രാം സ്വര്‍ണം പിടികൂടിയത്.
Read Also : സംസ്ഥാനത്ത് പുതുവത്സര ആഘോഷങ്ങൾക്ക് കർശന നിയന്ത്രണമേർപ്പെടുത്തി
ഷാര്‍ജയില്‍ നിന്നുള്ള എയര്‍ അറേബ്യ വിമാനത്തിലെത്തിയ കര്‍ണാടക സ്വദേശി ജെസിനില്‍ നിന്നാണ് ഡി.ആര്‍.ഐ സ്വര്‍ണം കണ്ടെടുത്തത്.നാല് ക്യാപ്സൂളുകളാക്കി ശരീരത്തിലൊളിപ്പിച്ച് കടത്താനായിരുന്നു ശ്രമം. ഇതില്‍നിന്ന് 547.5 ഗ്രാം സ്വര്‍ണം വേര്‍തിരിച്ചെടുത്തു. ഇതിന് 27.92 ലക്ഷം രൂപ വില വരും .
ദുബൈയില്‍ നിന്നുള്ള ഫ്ലൈ ദുബൈ വിമാനത്തിലെത്തിയ കോഴിക്കോട് സ്വദേശി അജ്മല്ഷായില് നിന്നാണ് എയര്‍ കസ്റ്റംസ് സ്വര്‍ണം പിടിച്ചത്. ധരിച്ചിരുന്ന പാന്റ്സിനുള്ളിലാണ് 1865 ഗ്രാം സ്വര്‍ണം ഒളിപ്പിച്ചത് . ഇവക്ക് 95.11 ലക്ഷം രൂപ വില വരും.
Post Your Comments