ലഖ്നൗ : യൂണിവേഴ്സിറ്റികളില്‍ ‘കാമധേനു ചെയര്‍’ സ്ഥാപിക്കണമെന്ന നിര്‍ദ്ദേശവുമായി ഉത്തര്‍പ്രദേശ് ഗോസേവ ആയോഗ്. പശുക്കളെ കുറിച്ചുള്ള പഠനം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ‘കാമധേനു ചെയര്‍’ സ്ഥാപിക്കണമെന്ന നിര്‍ദ്ദേശം ഗോസേവ ആയോഗ് മുന്നോട്ട് വെച്ചത്. ദേശീയ കാമധേനു കമ്മീഷന്‍ ചെയര്‍മാന്‍ വല്ലഭായ് ഖതിരിയ നടത്തിയ ഒരു വെബിനാറില്‍ പങ്കെടുത്ത ശേഷമാണ് അലഹബാദ് യൂണിവേഴ്സിറ്റി വൈസ് ചാന്‍സിലര്‍ തന്റെ സര്‍വ്വകലാശാലയില്‍ പശുക്കളെ കുറിച്ചുള്ള പഠനത്തിന് വിഭാഗം ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചത്.
ഗ്രാമപ്രദേശങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് തദ്ദേശീയ പശുക്കളെ കുറിച്ച് കൂടുതല്‍ അറിവ് ലഭിക്കുന്നതിന് ഇത് കാരണമാകുമെന്ന് പശു കമ്മീഷന്‍ അഡീഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍ അമിത് കുമാര്‍ ഗുപ്ത പറഞ്ഞു. പാല്‍ ഉത്പന്നങ്ങളുടെ സഹായത്തോടെ കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന് ഇത് സഹായിക്കുമെന്നും ഗുപ്ത കൂട്ടിച്ചേര്‍ത്തു. വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമല്ല പുതിയ ടെക്നോളജികളെ കുറിച്ചുള്ള അറിവുകള്‍ കര്‍ഷകര്‍ക്ക് കൂടുതല്‍ സഹായമാകുമെന്നും ഗോസേവാ ആയോഗ് അഭിപ്രായപ്പെടുന്നു.
Post Your Comments