‘രാജേട്ടന്‍ പ്രമേയത്തെ എതിര്‍ത്തു തന്നെയാണ് സംസാരിച്ചത്, സ്പീക്കര്‍ മര്യാദ പാലിച്ചില്ല’; കെ സുരേന്ദ്രന്‍

രാജഗോപാല്‍ പ്രമേയത്തെ ശക്തമായി എതിര്‍ത്തുതന്നെയാണ് സംസാരിച്ചതെന്നും ചട്ടപ്രകാരം ഡിവിഷന്‍ ചോദിക്കാനുള്ള സാമാന്യമര്യാദ സ്പീക്കര്‍ കാണിച്ചില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു

കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തിനെതിരെയുള്ള പ്രമേയത്തെ അനുകൂലിച്ചെന്ന വിവാദത്തിൽ ബിജെപി എംഎല്‍എ ഒ രാജഗോപാലിനെ തള്ളാതെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. രാജഗോപാല്‍ പ്രമേയത്തെ ശക്തമായി എതിര്‍ത്തുതന്നെയാണ് സംസാരിച്ചതെന്നും ചട്ടപ്രകാരം ഡിവിഷന്‍ ചോദിക്കാനുള്ള സാമാന്യമര്യാദ സ്പീക്കര്‍ കാണിച്ചില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു സുരേന്ദ്രന്റെ പ്രതികരണം. അദ്ദേഹത്തിന്റെ പോസ്റ്റ് കാണാം:

“നിയമസഭയിൽ രാജേട്ടൻ പ്രമേയത്തെ ശക്തമായി എതിർത്തുതന്നെയാണ് സംസാരിച്ചത്. ചട്ടപ്രകാരം ഡിവിഷന്‍ ചോദിക്കാനുള്ള സാമാന്യമര്യാദ സ്പീക്കർ കാണിച്ചില്ല. കൂടുതൽ ചർച്ചകൾ സ്പീക്കറുടെ നടപടിയെക്കുറിച്ച് ഉയർന്നുവരണം.”

അതേസമയം നേരത്തെ നിയമസഭയില്‍ കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രമേയത്തെ രാജഗോപാല്‍ പ്രസംഗത്തില്‍ എതിര്‍ത്തിരുന്നു. പ്രമേയം അനാവശ്യമാണെന്നും പുതിയ നിയമങ്ങള്‍ കര്‍ഷകര്‍ക്ക് അനുകൂലമാണെന്നും കേരള നിയമസഭയിലെ ഏക ബിജെപി എംഎല്‍എ പറയുകയുണ്ടായി.

Share
Leave a Comment