മുസാഫര്‍: മദ്യലഹരിയില്‍ വടികൊണ്ടുള്ള അച്ഛന്റെ മര്‍ദ്ദനമേറ്റ് രണ്ട് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം. യുപിയിലെ ഷാമില്‍ ജില്ലയിലാണ് ഞെട്ടിക്കുന്ന ക്രൂര കൊലപാതകം ഉണ്ടായിരിക്കുന്നത്. കുഞ്ഞ് അമ്മയുടെ മടിയില്‍ കിടക്കുന്നതിനിടെയാണ് അടിയേറ്റത്. ഇയാള്‍ സ്ഥിരമായി മദ്യപിച്ചെത്തുന്നത് ഭാര്യ ചോദ്യം ചെയ്തിരുന്നു.
താനെ ഭവന് പൊലീസ് സ്റ്റേഷന് പരിധിയിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. പ്രതിക്കെതിരെ ഐപിസി 304 വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിക്കുകയുണ്ടായി. സംഭവത്തിന് പിന്നാലെ പ്രതി ഒളിവിലാണ് ഉള്ളത്.
വീട്ടില്‍ ഭര്‍ത്താവ് മദ്യപിച്ചെത്തിയത് യുവതി ചോദ്യം ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് യുവതിയെ ഇയാള്‍ വടി ഉപയോഗിച്ച് ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. മര്‍ദ്ദിക്കുന്നതിനിടെ യുവതിയുടെ മടിയിലിരുന്ന കുട്ടിയ്ക്കും അടിയേല്‍ക്കുകയായിരുന്നു ഉണ്ടായത്. സാരമായി പരിക്കേറ്റ കുട്ടി തത്കഷണം മരിച്ചു. കാണാതായ പ്രതിക്കെതിരെ അന്വേഷണം ഊര്‍ജ്ജിതമാക്കിയതായും പൊലീസ് പറഞ്ഞു.
Post Your Comments