
ന്യൂഡൽഹി: ആത്മ നിര്‍ഭര്‍ ഭാരത് പദ്ധതികള്‍ക്ക് പുതിയ കുതിപ്പു പകര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യ സ്വന്തമായി രൂപകല്‍പന ചെയ്ത് വികസിപ്പിച്ച ആകാശ് മിസൈലുകള്‍ (ഉപരിതല വ്യോമ മിസൈല്‍) സുഹൃദ് രാജ്യങ്ങള്‍ക്ക് വില്‍ക്കാന്‍ കേന്ദ്ര മന്ത്രിസഭ അനുമതി നല്‍കി. ആകാശ് മിസൈല്‍ സംവിധാനം കയറ്റിഅയയ്ക്കുകയും അങ്ങനെ പ്രതിരോധ ഉപകരണങ്ങള്‍ വിറ്റ് അഞ്ച് ബില്യന്‍ യുഎസ് ഡോളര്‍ (37,000 കോടി രൂപ) നേടുകയുമാണ് ലക്ഷ്യം.
Read Also: മൂത്രാശയ സംബന്ധമായ അസുഖം; മദനിയ്ക്ക് അടിയന്തര ശസ്ത്രക്രിയ
എന്നാൽ കേന്ദ്രത്തിന്റെ ഇത്തരമൊരു തീരുമാനം ആദ്യമായാണ്. ഇതുവരെ ആയുധങ്ങളുടെ ഘടക ഭാഗങ്ങളും സ്‌പെയര്‍ പാര്‍ട്‌സുകളും മാത്രമാണ് കയറ്റുമതി ചെയ്തിട്ടുള്ളത്. 25 കിലോമീറ്റര്‍ ദൂരം വരെ പറന്നു ചെന്ന് ശത്രു താവളങ്ങള്‍ തകര്‍ക്കാന്‍ ശേഷിയുള്ള ആകാശ് മിസൈലുകള്‍ ഇന്ന് ഇന്ത്യന്‍ സൈന്യത്തിന്റെ അവിഭാജ്യ ഘടകമാണ്. വ്യോമ, കരസേനകളുടെ കൈവശമുള്ള ഇത്തരം മിസൈലുകള്‍ കൂടുതലായി നിര്‍മിച്ച് വിദേശ രാജ്യങ്ങള്‍ക്ക് വില്‍ക്കും. എന്നാൽ ഇത്തരം കയറ്റുമതികള്‍ക്ക് വേഗം അനുമതി നല്‍കാന്‍ സമിതി രൂപീകരിച്ചു. പ്രതിരോധ മന്ത്രി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ്, വിദേശകാര്യ മന്ത്രി എന്നിവരാണ് സമിതിയില്‍. ആകാശ് മിസൈലുകള്‍ക്കു പുറമേ തീരദേശ നിരീക്ഷണ സംവിധാനവും റഡാറുകളും വില്‍ക്കാന്‍ പദ്ധതിയുണ്ട്.
Post Your Comments