
ആലപ്പുഴ : നിയന്ത്രണം വിട്ട് വന്ന ഓട്ടോറിക്ഷ കലുങ്കിലിടിച്ച് അപകടം. ബുധനാഴ്ച വൈകുന്നേരത്തോടെ പള്ളാത്തുരുത്തിപ്പാലത്തിനു സമീപമായിരുന്നു അപകടം. അപകടത്തിൽ ഓട്ടോഡ്രൈവർ മുട്ടാർ വെളുമ്പറമ്പിൽ വീട്ടിൽ തോമസ് വർഗീസിനു സാരമായ പരിക്കേറ്റു.
അതേസമയം ഓട്ടോയിലുണ്ടായിരുന്ന യാത്രക്കാരി പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പരിക്കേറ്റ തോമസിനെ ആദ്യം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പിന്നീട് തിരുവല്ലയിലെ സ്വകാര്യാശുപത്രിയിലേക്ക് മാറ്റി.
Post Your Comments