വിവാദങ്ങളിൽ നിറഞ്ഞു നിന്ന ഒരു പ്രഖ്യാപനമാണ് സംവിധായകന് അലി അക്ബര്‍ മലബാര്‍ ലഹള പശ്ചാത്തലമാക്കി ഒരു ചിത്രം ഒരുക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചിരിക്കുകയാണ് സംവിധായകൻ. ‘1921 പുഴ മുതല്‍ പുഴ വരെ’ എന്നാണ് സിനിമയുടെ പേര്. ഫെയ്സ്ബുക്കില്‍ ലൈവില്‍ എത്തിയാണ് സിനിമയുടെ പേര് സംവിധായകന് പ്രഖ്യാപിച്ചിരിക്കുന്നത്. ഭാരതപ്പുഴ മുതല്‍ ചാലിയാര്‍ പുഴ വരെയാണ് സിനിമയുടെ കഥാപശ്ചാത്തലം. അതിനാലാണ് ഇങ്ങനെ പേരിട്ടതെന്നും അലി അക്ബര്‍ പറഞ്ഞു.
അലി അക്ബറിന്റെ വാക്കുകള്‍:
സിനിമയുടെ രജിസ്ട്രേഷന് വര്‍ക്കുകള്‍ എല്ലാം പൂര്‍ത്തിയായി. പേരും രജിസ്റ്റര്‍ ചെയ്തു. 1921 പുഴ മുതല്‍ പുഴ വരെ എന്നാണ് സിനിമയുടെ പേര്. കാരണം ഭാരതപ്പുഴ മുതല്‍ ചാലിയാര്‍ പുഴ വരെയാണ് മാപ്പിള ലഹള അരങ്ങേറിയത്. അതുകൊണ്ടാണ് ഭാരതപ്പുഴ മുതല്‍ ചാലിയാര്‍ പുഴ വരെയുള്ള ദേശങ്ങളില്‍ നടന്നിട്ടുള്ള ലഹള എന്ന അര്‍ത്ഥത്തിലാണിത്.
കഴിഞ്ഞ ആറുമാസം മുമ്ബ് ആരംഭിച്ച ചെറിയ പോസ്റ്റില്‍ നിന്നും മമധര്മ്മയിലൂടെ ലോകമെമ്ബാടും എത്തി. മമധര്‍മ ലോകമെമ്ബാടും എത്തിച്ച സുഡാപ്പി സുഹൃത്തുക്കള്‍ക്കും കമ്മി സുഹൃത്തുക്കള്‍ക്കും നന്ദി. അവര്‍ പതിനായിര കണക്കിന് ട്രോളുകള്‍ ഇറക്കി. ആ ട്രോളുകളാകും ഒരു പക്ഷെ ലോകത്തെല്ലാം ഇത് എത്തിച്ചത്. ശത്രുക്കള്‍ തന്നെയാണ് സഹായിച്ചത്.
ഈ പ്രസ്ഥാനത്തെ ഇല്ലായ്മ ചെയ്യാന്‍ അവര്‍ പ്രവര്‍ത്തിച്ചു. അതിനെയെല്ലാം അതിജീവിച്ച് പ്രസ്ഥാനം മുന്നോട്ട് പോയി. കൊറോണ കാരണമാണ് സിനിമ തുടങ്ങാതെ പോയത്. ഫെബ്രുവരി 20 അല്ലെങ്കില്‍ മാര്‍ച്ച് ആദ്യം ഷൂട്ടിംഗ് ആരംഭിക്കും. സിനിമ എന്ത് എതിര്‍പ്പുകളെയും നേരിട്ട് മുന്നോട്ടു പോകാനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കി കഴിഞ്ഞു.
ചിലര്‍ ചോദിക്കുന്നത് കേട്ടു, കേവലം നാല് സിനിമകള്‍ ചെയ്ത സംവിധായകനല്ലേ ഇയാള്‍ക്കൊക്കെ എന്തു ചെയ്യാന്‍ കഴിയും എന്ന് ചോദിക്കുന്നത് കേട്ടു. 16 ഫീച്ചര്‍ സിനിമകള്‍ ഞാന്‍ ചെയ്തിട്ടുണ്ട്. അതില്‍ 15 എണ്ണം വിജയിച്ചു. ഒരു ദേശീയ അവാര്‍ഡും സംസ്ഥാന അവാര്‍ഡും ലഭിച്ചിട്ടുണ്ട്. ദേശീയ അവാര്‍ഡ് തന്നത് കോണ്‍ഗ്രസ് സര്‍ക്കാരാണ്. രണ്ട് സംസ്ഥാന അവാര്‍ഡ് തന്നത് കമ്മ്യൂണിസ്റ്റ് സര്‍ക്കാരാണ്….
Post Your Comments