പെഷവാർ: പാകിസ്ഥാനിൽ ഹിന്ദു ക്ഷേത്രം തകർത്ത സംഭവത്തിൽ 14 പേരെ പാക് പോലിസ് അറസ്റ്റു ചെയ്തു. ബുധനാഴ്ച്ച കാരക് നഗരത്തിലുള്ള ക്ഷേത്രം തകർത്ത ഇവരെ ഇന്നലെ നടത്തിയ തിരച്ചിലിലാണ് പിടികൂടിയത്.
ക്ഷേത്രം തകർത്തതിനെ തുടർന്ന് പ്രതികളെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവർത്തകരുടെ നേതൃത്വത്തിൽ പ്രതിഷേധം ശക്തമാവുന്നതിനിടയിലാണ് ഇവരെ പോലീസ് പിടികൂടിയിരിക്കുന്നത്. ഇനിയും ചിലർ കൂടി പിടിയിലാകാനുണ്ട്, വിശദമായ തിരച്ചിൽ നടന്നുവരികയാണ്. കൂടുതൽ അറസ്റ്റ് ഉടൻ ഉണ്ടാകും എന്ന് പാകിസ്ഥാൻ പോലീസ് വ്യക്തമാക്കി.
മത സൗഹാർദ്ദം തകർക്കാനുള്ള ഗൂഢനീക്കത്തിൻ്റെ ഭാഗമായിട്ടാണ് ക്ഷേത്രത്തിന് നേരെ നടന്ന ആക്രമണം എന്ന് പാക് മതകാര്യ മന്ത്രി നൂറുൽ ഹഖ് ഖദ്രി പ്രതികരിച്ചു. വിശ്വാസികൾക്ക് ക്ഷേത്രം പുനരുദ്ധാരണത്തിന് അധികൃതർ അനുമതി നൽകിയതിന് പിന്നാലെയാണ് ക്ഷേത്രം തകർക്കപ്പെട്ടത്.
Post Your Comments