COVID 19Latest NewsNewsIndia

യു.കെയിൽ നിന്നെത്തിയ ശേഷം ട്രെയിൻ യാത്ര നടത്തിയ 50കാരിക്ക്​ ജനിതകമാറ്റം സംഭവിച്ച കോവിഡ് സ്ഥിരീകരിച്ചു

ആന്ധ്രാപ്രദേശ് : യു.കെയിൽ നിന്നെത്തി ട്രെയിനിൽ ആന്ധ്രപ്രദേശിലേക്ക്​ പോയ 50കാരിക്ക്​ ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ്​ ബാധിച്ചുവെന്ന്​ കണ്ടെത്തൽ. ഡിസംബർ 21നാണ്​ ഇവർ ഡൽഹിയിലെ ഇന്ദിരാഗാന്ധി വിമാനത്താവളത്തിലെത്തിയത്​. ഡിസംബർ 24ന്​ ആന്ധ്രയിലേക്ക്​ ​ട്രെയിനിൽ യാത്ര തിരിച്ചു. ഇതിനിടെ നടത്തിയ പരിശോധനാഫലം പോസിറ്റീവായിരുന്നു.

Read Also : 1195 കോടി മുതൽ മുടക്കിൽ നിർമ്മിക്കുന്ന എയിംസിന് പ്രധാനമന്ത്രി നാളെ തറക്കല്ലിടും

ഇവരെ ഫോണിലൂടെ ബന്ധപ്പെടാൻ അധികൃതർ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതോടെ പരിഭ്രാന്തരായ അധികൃതർ ഇവർക്കായി വ്യാപക തെരച്ചിൽ ആരംഭിച്ചു. പിന്നീട്​ സ്​ത്രീയേയും മകനേയും വിശാഖപട്ട​ണത്തേക്കുള്ള ട്രെയിനിൽ കണ്ടെത്തുകയായിരുന്നു. ഇവരെ നിരീക്ഷണത്തിലാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button