
തൃശൂർ: കൊടുങ്ങല്ലൂരിൽ 10 കിലോ കഞ്ചാവുമായി രണ്ട് പേർ അറസ്റ്റിൽ. കൊച്ചി തോപ്പുംപടി കണ്ടക്കാപ്പിള്ളി സനോജ് (26), തൊടുപുഴ മുട്ടം പുത്തൻപരക്കൽ മുനീർ (25) എന്നിവരാണ് അറസ്റ്റിൽ ആയിരിക്കുന്നത്. ഇവർ കഞ്ചാവ് കടത്താൻ ഉപയോഗിച്ച വാഹനവും പോലീസ് പിടിച്ചെടുത്തു. റൂറൽ ജില്ല പോലീസ് മേധാവി ആർ. വിശ്വനാഥൻ, ഇരിങ്ങാലക്കുട ഡിവൈ.എസ്.പി. ടി.ആർ. രാജേഷ്, കൊടുങ്ങല്ലൂർ സി.ഐ. പി.കെ. പത്മരാജൻ, എസ്.ഐ ഇ.ആർ. ബൈജു, എ.എസ്.ഐ. പ്രദീപ്, പോലീസുകാരായ ബിജു, ഫൈസൽ, ദിലീപ്, പ്രദീഷ്, റിയാസുദ്ദീൻ എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് കഞ്ചാവ് പിടികൂടിയത്.
Post Your Comments