കല്‍പ്പറ്റ: ആദിവാസി യുവതിയെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി നൽകിയിരിക്കുന്നു. കൽപ്പറ്റ നഗരപരിധിയിൽ പണിയ വിഭാഗത്തില്‍പ്പെടുന്ന 32 കാരിയായ ദളിത് യുവതിയാണ് പീഡനത്തിനിരയായിരിക്കുന്നത്. കഴിഞ്ഞ ദിവസം പകല്‍ സമയത്ത് അയല്‍വാസിയായ യുവാവ് പീഡിപ്പിച്ചതയാണ് പരാതി നൽകിയത്. സംഭവത്തില്‍ യുവാവിനെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചതായി നാട്ടുകാര്‍ പറഞ്ഞു.
യുവതി നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ് കഴിയുന്നത്. പോലീസ് സ്റ്റേഷന്റെ സമീപത്തായിട്ടും യുവതിയുടെ മൊഴി എടുക്കാന്‍ പോലീസ് തയാറായിട്ടില്ലെന്നും പരാതി ഉയർന്നു. പ്രതിയുടെ അറസ്റ്റും പോലീസ് രേഖപ്പെടുത്തിയിട്ടില്ല. സംഭവത്തില്‍ അന്വേഷണം നടക്കുന്നതേ ഉള്ളൂവെന്നാണ് കല്‍പ്പറ്റ പോലീസ് പറയുന്നത്. യുവതിയുടെ അമ്മ നേരത്തെ മരിച്ചതാണ്. വാര്‍ധക്യരോഗങ്ങളുമായി അച്ഛനും രോഗബാധിതനായ ഒരു സഹോദരനും, സഹോദരിയും കിടപ്പിലാണ്. മന്ത്രവാദത്തിലൂടെ രോഗം മാറ്റാമെന്ന് പറഞ്ഞ് കോളനിയിലെത്തിയ യുവാവ് സൗഹൃദം നടിച്ച് വീട്ടിലെത്തുകയും പിന്നീട് കിടപ്പിലായവര്‍ക്ക് കുഴമ്പ് എത്തിച്ച് നല്‍കുകയും ചെയ്യുകയുണ്ടായി. വീണ്ടും തിങ്കളാഴ്ച ആറ് മണിക്ക് വീട്ടിലെത്തിയ ഇയാള്‍ യുവതിയെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് ബന്ധുക്കൾ പറഞ്ഞു.
രോഗം മാറാന്‍ പൂജ കഴിക്കണമെന്നും ഗുരുവായൂരില്‍ നിന്നും പൂജാ സാധനങ്ങള്‍ കൊണ്ടു വന്നിട്ടുണ്ടന്നും പറഞ്ഞാണ് ഇയാള്‍ വീട്ടിലെത്തിയതെന്നും ബന്ധുക്കള്‍ പറയുകയുണ്ടായി. ഈ സമയം ബന്ധുവായ സഹോദരി രോഗിയായ സഹോദരനെ കുളിപ്പിക്കുകയായിരുന്നു. കുറേ സമയത്തിന് ശേഷം യുവതിയെ വിവസ്ത്രയായി അവശനിലയില്‍ വീട്ടിലെ ഒരു മുറിയില്‍ കണ്ടെത്തുകയായിരുന്നു ഉണ്ടായത്. സംഭവത്തെ കുറിച്ച് വ്യക്തത വരുത്താന്‍ വിശദമായ അന്വേഷണം നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം ഉയർന്നിരിക്കുന്നത്. വിവരമറിയിച്ചിട്ടും പോലീസ് എത്താന്‍ വൈമനസ്യം കാട്ടിയെന്നും ബന്ധുക്കളാണ് രാത്രി പത്ത് മണിയോടെ യുവതിയെ ആശുപത്രിയിലെത്തിച്ചതെന്നുമാണ് കോളനിവാസികള്‍ പറഞ്ഞത്. പ്രതിയെ രക്ഷിക്കാനുള്ള നീക്കം നടക്കുന്നതായി സംശയിക്കുന്നതായും കോളനിക്കാര്‍ പറയുന്നു.
Post Your Comments