അയോധ്യ: രാമക്ഷേത്രത്തിന്റെ അടിത്തറയില്‍ സരയൂ നദിയുടെ അരുവി. എന്നാൽ ക്ഷേത്രത്തിന്റെ അടിത്തറയ്ക്കായി മികച്ച മാതൃകകള്‍ നിര്‍ദ്ദേശിക്കാന്‍ ക്ഷേത്ര നിര്‍മ്മാണ ട്രസ്റ്റ് ഇന്ത്യന്‍ ഇന്‍സ്റ്റിയൂട്ട് ടെക്‌നോളജിയോട് ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി വൃപേന്ദ്ര മിശ്ര അധ്യക്ഷനായ ക്ഷേത്രത്തിന്റെ നിര്‍മാണ സമിതി ചൊവ്വാഴ്ച ചര്‍ച്ച നടത്തി.
എന്നാൽ സരയൂ നദിയുടെ ഒരു അരുവി ക്ഷേത്രത്തിന് താഴെയായി ഒഴുകുന്നതിനാല്‍ ക്ഷേത്രത്തിന്റെ അടിത്തറയ്ക്കായി നിലവിലുള്ള മാതൃക പ്രായോഗികമല്ലെന്ന് ചര്‍ച്ചയ്ക്കിടെ അഭിപ്രായം ഉയര്‍ന്നു. ഈ സാഹചര്യത്തിലാണ് പുതിയ മാതൃക നിര്‍ദ്ദേശിക്കാന്‍ ഐഐടിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ക്ഷേത്രത്തിന്റെ ശക്തമായ അടിത്തറയ്ക്കായി മെച്ചപ്പെട്ട മാതൃകകള്‍ നിര്‍ദ്ദേശിക്കാന്‍ ഐഐടികളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്ന് ‘ശ്രീ രാം ജനഭൂമി തീര്‍ത്ഥക്ഷേത്ര’ ട്രസ്റ്റ് പറഞ്ഞു.
Read Also: ആരാണ് ‘റെസിയുണ്ണി’?; ശിവശങ്കറിന്റെ കുതന്ത്രം പൊളിച്ച് ഇഡി; കുടുങ്ങുന്നത് ഉന്നത ഉദ്യോഗസ്ഥ
2023 ആകുമ്പോഴേക്കും രാമക്ഷേത്രം നിര്‍മ്മാണം പൂര്‍ത്തീകരിക്കാനാണ് പദ്ധതി. അതേസമയം, രാമക്ഷേത്ര കോപ്ലക്‌സിന്റെ നിര്‍മ്മാണത്തിന് 1100 കോടിയോളം രൂപ ചെലവാകുമെന്ന് പദ്ധതിയുടെ മേല്‍നോട്ടം വഹിക്കുന്ന ട്രെസ്റ്റിന്റെ ട്രഷറര്‍ സ്വാമി ഗോവിന്ദ് ദേവ് ഗിരജി മഹാരാജ് അറിയിച്ചു. രാമക്ഷേത്ര നിര്‍മ്മാണത്തിന് 300 മുതല്‍ 400 കോടി രൂപവരെയാണ് ചെലവ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. മൂന്നര വര്‍ഷത്തിനുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments