
കൊച്ചി: എറണാകുളത്ത് ഷിഗെല്ല രോഗബാധയെന്ന് സംശയം. ചോറ്റാനിക്കര പഞ്ചായത്തിലാണ് രോഗബാധയെന്നാണ് റിപ്പോർട്ട് ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഷിഗെല്ല രോഗബാധ സംശയിക്കുന്ന കേസ് പ്രദേശത്തു റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതേ തുടർന്നു ജില്ലാ ആരോഗ്യ വിഭാഗം അതീവ ജാഗ്രതയിലാണ് ഇപ്പോൾ ഉള്ളത്. സംസ്ഥാനത്ത് ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ തന്നെ ജില്ലയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നതായും ഇപ്പോള്‍ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജിതപ്പെടുത്തിയതായും അധികൃതര്‍ അറിയിക്കുകയുണ്ടായി.
Post Your Comments