
ന്യൂഡല്‍ഹി : പുതുവത്സരത്തോട് അനുബന്ധിച്ച് ആഘോഷങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന കാര്യം സംസ്ഥാനങ്ങള്‍ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം. ഡിസംബര്‍ 30, 31 ജനുവരി ഒന്ന് തീയതികളില്‍ നിയന്ത്രണം വേണമെന്നാണ് ആവശ്യം. ഏത് തരത്തിലുള്ള നിയന്ത്രണം വേണമെന്ന് സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാമെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
യുകെയില്‍ റിപ്പോര്‍ട്ട് ചെയ്ത ജനിതകമാറ്റം സംഭവിച്ച കോവിഡ് ഇന്ത്യയിലും സ്ഥിരീകരിച്ചതോടെയാണ് കേന്ദ്രം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടത്. കഴിഞ്ഞ മൂന്നരമാസമായി രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുറയുകയാണ്. എന്നാല്‍, യൂറോപ്യന്‍ രാജ്യങ്ങളിലും അമേരിക്കയിലും രോഗികളുടെ എണ്ണം കൂടുന്നു. ഈ സാഹചര്യത്തില്‍ ഇന്ത്യയിലും ജാഗ്രത തുടരണമെന്ന് മുതിര്‍ന്ന കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ സംസ്ഥാനങ്ങള്‍ക്ക് അയച്ച കത്തില്‍ വ്യക്തമാക്കുന്നു. എന്നാല്‍ അന്തര്‍സംസ്ഥാന യാത്രകള്‍ക്കും ചരക്കു നീക്കത്തിനും നിയന്ത്രണങ്ങള്‍ ബാധിക്കില്ലെന്നും കേന്ദ്രം വ്യക്തമാക്കി.
Post Your Comments