COVID 19Latest NewsNewsIndia

യുപിയിൽ രണ്ടു വയസുകാരിക്ക് ജനിതകമാറ്റം സംഭവിച്ച കോവിഡ്

ലക്‌നൗ: യുപിയിലെ മിററ്റിൽ രണ്ടു വയസുകാരിക്ക് ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് സ്ഥിരീകരിച്ചു. ബ്രിട്ടനിൽ നിന്ന് എത്തിയ കുഞ്ഞിനാണ് രോഗം ബാധിച്ചിരിക്കുന്നത്. കുട്ടിയുടെ മാതാപിതാക്കൾക്കും കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ഇത് പുതിയ വകഭേദമല്ല.

കുട്ടിയേയും മാതാപിതാക്കളെയും മിററ്റിലെ സുഭാരതി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതോടെ രാജ്യത്ത് ജനിതകമാറ്റം വന്ന കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ഏഴായിരിക്കുന്നു. ബ്രിട്ടനിൽ നിന്ന് ഇന്ത്യയിൽ എത്തിയ ആറ് പേർക്ക് ഇന്നലെ രോഗം ബാധിച്ചിരുന്നു. കർണാടകത്തിൽ മൂന്നു പേർക്കും ആന്ധ്ര, തെലങ്കാന, തമിഴ്നാട് സംസ്ഥാനങ്ങളിൽ ഒരോരുത്തർക്കുമാണ് പുതിയ വൈറസ് ബാധിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button