![](/wp-content/uploads/2020/12/maxresdefault-1-e1609307943248.jpg)
തെലുങ്ക് താരം രാം ചരണിന് കോവിഡ് ബാധിച്ചതിന് പിന്നാലെ താരത്തിന്‍റെ ബന്ധുവും നടനുമായ വരുണ്‍ തേജിനും കൊറോണ വൈറസ് സ്ഥിരീകരിച്ചു. നടന്‍ തന്നെയാണ് ഇക്കാര്യം സോഷ്യല്‍മീഡിയയിലൂടെ അറിയിക്കുകയുണ്ടായത്. രാംചരണുമൊത്ത് ക്രിസ്‌മസ് ആഘോഷിച്ച സംഘത്തില്‍ വരുണുമുണ്ടായിരുന്നു. നേരിയ തോതില്‍ രോഗലക്ഷണങ്ങള്‍ ഉണ്ടെന്നും വരുണ്‍ സോഷ്യല്‍മീഡിയയില്‍ കുറിക്കുകയുണ്ടായി. ഇപ്പോള്‍ രാംചരണും വരുണും ക്വാറന്‍റൈനില്‍ കഴിയുകയാണ്.
Post Your Comments