ന്യൂഡല്‍ഹി: മൂന്ന് മെയ്ഡ് ഇന്‍ ഇന്ത്യ ബ്രിഡ്ജിംഗ് സംവിധാനങ്ങള്‍ ഏറ്റെടുത്ത് ഇന്ത്യന്‍ സൈന്യം. ഡിആര്‍ഡിഒയാണ് ബ്രിഡ്ജിംഗ് സംവിധാനങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്. സൈനിക വാഹനങ്ങള്‍ കടന്നു പോകാനും സൈനികര്‍ക്ക് സഞ്ചരിക്കാനുമെല്ലാം ഇവ ഉപയോഗിക്കാം. അഞ്ച് മീറ്റര്‍ മുതല്‍ 75 മീറ്റര്‍ വരെയുള്ള വിടവ് നികത്താന്‍ ഈ പാലങ്ങള്‍ ഉപയോഗിക്കാം.
നിര്‍ണായക ഘട്ടങ്ങളില്‍ സൈന്യത്തിന് ഇവ വളരെയേറെ പ്രയോജനപ്രദമാകുമെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ വിലയരുത്തുന്നത്. പത്ത് മീറ്റര്‍ നീളമുള്ള ചെറിയ പാലങ്ങളാണിത്. ഏത് ഭൂപ്രദേശത്തും ഏത് പ്രതികൂല സാഹചര്യത്തിലും സ്ഥാപിക്കാന്‍ കഴിയുമെന്നതാണ് ഇതിന്റെ സവിശേഷത.
read also: ആഹ്ലാദ പ്രകടനത്തിനിടെ പാക് അനുകൂല മുദ്രാവാക്യം : എസ്ഡിപിഐക്കെതിരെ പോലീസ് കേസ്
മേയ്ക്ക് ഇന്‍ ഇന്ത്യാ പദ്ധതിയുടെ ഭാഗമായാണ് ഡിആര്‍ഡിഒ പാലങ്ങള്‍ നിര്‍മ്മിച്ചത്. ഇന്ത്യന്‍ സൈന്യത്തിന്റെ പ്രതിരോധ ആവശ്യങ്ങള്‍ക്കായി തദ്ദേശീയമായി നിര്‍മ്മിച്ച ഇവ സ്വയം പര്യാപ്തതയും സ്വാശ്രയത്വവും ഉറപ്പ് വരുത്തുന്നു. വിദേശ നിര്‍മ്മിത ഉത്പന്നങ്ങള്‍ ഒഴിവാക്കുന്നതിനായുള്ള ചുവടുവെയ്പ്പ് കൂടിയാണിത്.
Post Your Comments