ജമ്മു: 2020 ല്‍ മാത്രം ഇന്ത്യയെ ലക്ഷ്യം വെച്ച് പാകിസ്ഥാനില്‍ നിന്നും വന്നത് 37 തീവ്രവാദികള്‍. ജമ്മുകശ്മീരിലെത്തിയ തീവ്രവാദികളെ ഇന്ത്യന്‍ സൈന്യം വധിക്കുകയും ചെയ്തു. 166 പ്രാദേശിക തീവ്രവാദികളടക്കം 203 തീവ്രവാദികളെയാണ് സൈന്യം വധിച്ചത്. സൈന്യവും ജമ്മുകാശ്മീര്‍ പൊലീസും സി ആര്‍പിഫും ഒരുമിച്ച് നിന്നതിന്റെ ഫലമായാണ് ഇത്രയും തീവ്രവാദികളെ കീഴ്പ്പെടുത്താനായതെന്ന് അധികൃതര്‍ പറഞ്ഞു. കൊല്ലപ്പെട്ട 203 തീവ്രവാദികളില്‍ 37 തീവ്രവാദികള്‍ പാക്കിസ്താനില്‍ നിന്നുള്ളവരും 166 തീവ്രവാദികള്‍ രാജ്യത്തിനകത്തുള്ളവരുമായിരുന്നെന്നും സൈന്യം വ്യക്തമാക്കി.ജമ്മുകാശ്മീരില്‍ ഈ വര്‍ഷം 96 ഭീകര ആക്രമണങ്ങള്‍ ഉണ്ടായി. 43 സാധാരണ ജനങ്ങള്‍ കൊല്ലപ്പെട്ടു. 92 പേര്‍ക്ക് ഗുതരുതരമയി പരിക്കേറ്റതായും അധ്കൃതര്‍ പറഞ്ഞു.
Read Also : അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത് നഗ്ന ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുമെന്ന് ഭീഷണി; യുവാവ് അറസ്റ്റിൽ
2019നേക്കാള്‍ സാധരണ ജനങ്ങള്‍ കൊല്ലപ്പെടുന്നതിന്റെ എണ്ണം ജമ്മു കാശ്മീരില്‍ കുറവാണ്. കഴിഞ്ഞ വര്‍ഷം ഭീകരാക്രമണങ്ങളില്‍ 47 സാധാരണക്കാര്‍ കൊല്ലപ്പെടുകയും 185 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 2019ല്‍ ആകെ 152 താവ്രവാദികളാണ് കൊല്ലപ്പെട്ടത്. അതില്‍ 120 പ്രാദേശിക തീവ്രവാദികളും 32 പാക്കിസ്ഥാന്‍ താവ്രവാദികളുമാണ് ഉണ്ടായിരുന്നത്.
2018ല്‍ 257 താവ്രവാദികളും 92 സുരക്ഷാ ഉദ്യോഗസ്ഥരും 39 സാധാരണക്കാരും ജമ്മു കാശ്മീരില്‍ കൊല്ലപ്പെട്ട. താവ്രവാദവുമായി ബന്ധപ്പെട്ട 614 ആക്രമണങ്ങളാണ് 2018ല്‍ ജമ്മുകാശ്മീരില്‍ ഉണ്ടായത്.2017ല്‍ 213 തീവ്രവാദികളും 80 സുരക്ഷാ ജീവനക്കാരും 40 സാധാരണക്കാരും കൊല്ലപ്പെട്ടു. 2016ല്‍ 150 തീവ്രവാദികളും 82 സുരക്ഷാ ജീവനക്കാരും 15 സാധാരണക്കാരും കാശ്മീര്‍ താഴ്വരയില്‍ കൊല്ലപ്പെട്ടു.
Post Your Comments