ന്യൂഡല്‍ഹി: ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത് നഗ്ന ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റിൽ ആയിരിക്കുന്നു. ഡല്‍ഹി സ്വദേശി സുമിത് ഝാ എന്ന 26കാരനാണ് പിടിയിലായിരിക്കുന്നത്. ഇത്തരത്തില്‍ നൂറോളം യുവതികളില്‍ നിന്നാണ് ഇയാള്‍ പണം തട്ടിയത്. നേരത്തെയും സമാനമായ കുറ്റത്തിന് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. അന്ന് യുവതിയെ കെണിയില്‍ വീഴ്ത്താന്‍ ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍ പൊലീസ് കണ്ടെത്തുകയുണ്ടായി.
തെക്കന്‍ ഡല്‍ഹി സ്വദേശിനിയായ പെണ്‍കുട്ടിയുടെ പരാതിയിലാണ് ഇപ്പോള്‍ ഇയാള്‍ അറസ്റ്റിൽ ആയിരിക്കുന്നത്. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഹാക്കു ചെയ്യുകയും, പണം തന്നില്ലെങ്കില്‍ നഗ്നചിത്രം പോസ്റ്റ് ചെയ്യുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയതായും യുവതി പരാതിയില്‍ പറഞ്ഞിരിക്കുകയാണ്. കൂടാതെ യുവതിയുടെ കോണ്ടാക്ട് ലിസ്റ്റിലുള്ളവരോടും ഇയാള്‍ പണം ആവശ്യപ്പെട്ടു.
ഇന്‍സ്റ്റഗ്രാമില്‍ നിന്നും ചിത്രമെടുത്ത് മോര്‍ഫ് ചെയ്താണ് ഇയാള്‍ നഗ്നചിത്രങ്ങള്‍ നിര്‍മ്മിച്ചിരുന്നത് . മോര്‍ഫ് ചെയ്ത ചിത്രം ഉപയോഗിച്ച് വ്യാജ പ്രൊഫൈലുകള്‍ നിര്‍മ്മിക്കുകയും യുവതികളെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു .
Post Your Comments