മഞ്ചേശ്വരം: മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്താൽ എസ്ഡിപിഐ പിന്തുണയോടെ മുസ്ലിം ലീഗ് ഭരണം. ബിജെപി യും ലീഗും 6 വീതം നേടി സീറ്റുകൾ നേടി തുല്ല്യത പാലിച്ചപ്പോഴാണ് ലീഗിൻ്റെ തുണക്ക് എസ്ഡിപിഐ എത്തിയത്.
Also related: എം.എം ഹസനെ പുറത്താക്കാന്‍ മുറവിളി ; ഹൈക്കമാന്റിന് പരാതി നല്കി
മുസ്ലിം ലീഗിലെ സമീന ടീച്ചറും ബി.ജെ.പിയിലെ അശ്വിനിയുമാണ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനത്തിന് വേണ്ടിയുള്ള മത്സര രംഗത്ത് ഉണ്ടായിരുന്നത്. സമീന ടീച്ചർക്ക് ഏഴ് വോട്ടും, ബി.ജെ.പിയിലെ അശ്വിനിക്ക് ആറ് വോട്ടും ലഭിച്ചു.
Also related: സൂപ്പര്‍ സ്പ്രെഡ് കോവിഡ്, ബ്രിട്ടണില്‍ നിന്ന് പുറത്തുവരുന്നത് ഞെട്ടിക്കുന്ന കണക്കുകള്‍
15 അംഗ ഭരണസമിതിയിൽ ബി ജെ പിക്കും മുസ്ലിം ലീഗിനും ആറ് അംഗങ്ങൾ വീതവും, സി.പി.എമ്മിന് രണ്ട് അംഗങ്ങളും, എസ്ഡിപിഐക്ക് ഒരു അംഗവുമാണ് ഉള്ളത്. സിപിഎം പ്രതിനിധികൾ വോട്ടെടുപ്പിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു.എസ്.ഡി.പി.ഐയുടെ ഏക അംഗം സീമന ടീച്ചർക്ക് വോട്ട് ചെയ്തപ്പോൾ ഭരണം ലീഗിന് ലഭിക്കുകയായിരുന്നു.
Post Your Comments