COVID 19Latest NewsNewsIndia

പുതുവത്സരാഘോഷങ്ങളില്‍ നിയന്ത്രണമേര്‍​പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍

ന്യൂഡൽഹി : രാജ്യത്ത്​ പുതുവത്സരാഘോഷങ്ങളില്‍ നിയന്ത്രണമേര്‍​പ്പെടുത്താന്‍ ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍. സംസ്ഥാനങ്ങള്‍ക്ക്​ ഇതുസംബന്ധിച്ച ശുപാര്‍ശ കേന്ദ്രം കൈമാറി. യു​കെ​യി​ല്‍ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിവരുന്ന പൗരന്മാരിലൂടെ ജനിതക വ്യതിയാനം സംഭവിച്ച പുതിയ കൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് നിര്‍ദ്ദേശം. ഡിസംബര്‍ 30,31 ജനുവരി ഒന്ന്​ തീയതികളില്‍ നിയന്ത്രണം വേണമെന്നാണ്​ ആവശ്യം. ഏത്​ തരത്തിലുള്ള നിയന്ത്രണം വേണമെന്ന്​ സംസ്ഥാനങ്ങള്‍ക്ക്​ തീരുമാനിക്കാമെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.

Read Also : നെയ്യാറ്റിന്‍കര സംഭവം : പോലിസ് അക്കാദമിയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് കേരളാ സൈബര്‍ വാരിയേഴ്‌സ്

കഴിഞ്ഞ മൂന്നര മാസമായി രാജ്യത്ത് കോവിഡ് 19 കേസുകളുടെ എണ്ണം കു​റ​ഞ്ഞു​വ​രി​ക​യാ​ണ്. യൂറോപ്പിലും അമേരിക്കയിലും കോവിഡ് 19 കേസുകളുടെ പെട്ടന്നുണ്ടായ കുതിച്ചുചാട്ടം കണക്കിലെടുക്കുമ്ബോള്‍ സമഗ്രമായ മുന്‍കരുതലും നിയന്ത്രണങ്ങളും കര്‍ശനമായ നിരീക്ഷണവും നമ്മുടെ രാജ്യത്തിനുള്ളില്‍ നടത്തേണ്ടതുണ്ട് എന്ന് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് അയച്ച കത്തില്‍ പറയുന്നു.

പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ആളുകള്‍ ഒത്തുകൂടുന്ന സ്ഥലങ്ങളില്‍ കര്‍ശന ജാഗ്രത പുലര്‍ത്തണമെന്ന്​ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്​. അതേസമയം അ​ന്ത​ര്‍​സം​സ്ഥാ​ന യാ​ത്ര​ക​ള്‍​ക്കും ച​ര​ക്കു നീ​ക്ക​ത്തി​നും നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ബാ​ധി​ക്കി​ല്ലെ​ന്നും കേ​ന്ദ്രം വ്യ​ക്ത​മാ​ക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button