COVID 19Latest NewsNewsIndia

ആശങ്ക ഉയരുന്നു; ഡൽഹിയിൽ നിന്ന് ട്രെയിനിൽ ആ​ന്ധ്രയിലേക്ക്​ പോയ സ്​ത്രീക്ക് അതിതീവ്ര വൈറസ് ബാധ

ന്യൂഡൽഹി: ട്രെയിനിൽ ആന്ധ്രപ്രദേശിലേക്ക്​ പോയ 50 വയസുകാരിക്ക് ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ്​ സ്ഥിരീകരിച്ചതായി റിപ്പോർട്ട് ലഭിച്ചിരിക്കുന്നു. യു.കെയിൽ നിന്നും ഡിസംബർ 21നാണ്​ ഇവർ ഡൽഹിയിലെ ഇന്ദിരാഗാന്ധി വിമാനത്താവളത്തിലെത്തിയത്​. തുടർന്ന് ഡിസംബർ 24ന്​ ആന്ധ്രയിലേക്ക്​ ​ട്രെയിനിൽ യാത്ര തിരിക്കുകയും ചെയ്യുകയുണ്ടായി. കോവിഡ്​ പരിശോധന ഫലം പോസിറ്റീവാണെന്ന്​ അറിയാതെയായിരുന്നു ​ഇവരുടെ യാത്ര. തുടർന്ന്​ ഇവരെ ഫോണിലൂടെ അധികൃതർ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അതിനു കഴിഞ്ഞില്ല. ഇതോടെ പരിഭ്രാന്തരായ അധികൃതർ ഇവർക്കായി വ്യാപക തെരച്ചിൽ തുടങ്ങി. പിന്നീട്​ സ്​ത്രീയേയും മകനേയും വിശാഖപട്ട​ണത്തേക്കുള്ള ട്രെയിനിൽ കണ്ടെത്തുകയാണ് ഉണ്ടായത്. ഇരുവരും ഇപ്പോൾ സർക്കാർ നിയന്ത്രിത ക്വാറന്‍റീൻ സെന്‍ററിലാണ്​ ഉള്ളതെന്ന്​ അധികൃതർ അറിയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button