തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ തര്‍ക്കഭൂമി ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ദേഹത്ത് പെട്രോളൊഴിച്ച ദമ്പതികള്‍ മരിച്ച സംഭവം വന്‍ വിവാദമാകുന്നു. 16 വര്‍ഷം മുമ്പ് വാങ്ങിയ ഭൂമിയ്ക്ക് നിയമപരമായി എല്ലാ രേഖകളും ഉണ്ട്, വ്യക്തമായ രേഖകള്‍ ഉള്ളതിനാലാണ് അനുകൂലമായ വിധി വന്നത് . എന്തിനെന്നെ പഴിചാരുന്നുവെന്ന് വസന്ത. അതേസമയം, കേസുമായി മുന്നോട്ട് പോകില്ലെന്ന നിലപാടില്‍ നിന്ന് പരാതിക്കാരി പിന്‍വാങ്ങി. ഭൂമി തന്റേതാണെന്ന് തെളിയിക്കുമെന്നും ഗുണ്ടായിസം കാണിച്ചവര്‍ക്ക് ഭൂമി നല്‍കില്ലെന്നും ഭൂമി മറ്റാര്‍ക്കെങ്കിലും എഴുതിക്കൊടുക്കുമെന്നും വസന്ത പറഞ്ഞു.
Read Also : വീടൊഴിപ്പിക്കാന്‍ ശ്രമിച്ചത് വസന്തയുടെ ഇടപെടല്‍ മൂലമെന്ന് മക്കളുടെ ആരോപണം
രാജന്റെ മക്കള്‍ക്ക് വീടും സ്ഥലവും സര്‍ക്കാര്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞിരുന്നു. നേരത്തെ യൂത്ത് കോണ്‍ഗ്രസും വീടും സ്ഥലവും വാഗ്ദാനം ചെയ്തു. പിന്നാലെ ഡിവൈഎഫ്ഐ പഠന ചെലവും ഏറ്റെടുക്കുമെന്ന് പറഞ്ഞ് രംഗത്ത് വന്നു. പ്രതിപക്ഷം സര്‍ക്കാരിനെതിരെ വിമര്‍ശനം കടുപ്പിക്കുകയാണ്. അതിനിടെ മന്ത്രി കടകംപള്ളി സുരേന്ദ്രന് നേരിട്ട് നെയ്യാറ്റിന്‍കരയിലെ വീട്ടിലെത്തി രാജന്റെ മക്കളോട് സംസാരിച്ചു.
ദമ്പതികള്‍ മരിച്ച സംഭവത്തില്‍ ഡിജിപി ലോക്നാഥ് ബെഹ്റ അന്വേഷണത്തിന് ഉത്തരവിട്ടു
Post Your Comments