ദുബായ് : ടൂറിസ്റ്റ് വിസയിലെത്തിയവര്‍ക്ക് ആശ്വാസ തീരുമാനവുമായി യു.എ.ഇ വകഭേദം വന്ന കൊവിഡിന്റെ വ്യാപനം തടയുക എന്ന ലക്ഷ്യത്തോടെ ചില രാജ്യങ്ങളുടെ അതിര്‍ത്തികള്‍ പെട്ടെന്ന് അടച്ചിട്ടതോടെ യു.എ.ഇയില്‍ ടൂറിസ്റ്റ് വിസയില്‍ എത്തിവര്‍ കുടുങ്ങിയ നിലയിലായിരുന്നു. ഇത്തരക്കാര്‍ക്ക് ആശ്വാസം പകരുന്ന തീരുമാനമാണ് ഇപ്പോള്‍ യു.എ.ഇ സ്വീകരിച്ചിരിക്കുന്നത്.
ടൂറിസ്റ്റ് വിസയില്‍ യു.എ.ഇയിലെത്തിയവരുടെ വിസ കാലാവധി ഒരു മാസം അധികം നീട്ടി നല്‍കാന്‍ യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം ഉത്തരവിട്ടു. ഉത്തരവ് പ്രകാരം, യു.എ.ഇയില്‍ സന്ദര്‍ശക വിസയിലുള്ള വിനോദ സഞ്ചാരികളുടെ വിസ ഫീസില്ലാതെ ഒരു മാസത്തേക്ക് നീട്ടി കൊടുക്കും.
രാജ്യങ്ങളുടെ അതിര്‍ത്തികള്‍ പെട്ടെന്ന് അടച്ചിട്ടതോടെ അവരുടെ എയര്‍പോര്‍ട്ടുകളും പൂര്‍ണമായി പ്രവര്‍ത്തനം നിലച്ചിരിക്കുന്ന അവസ്ഥയിലാണ്. ഇതോടെ യു.എ.ഇയില്‍ എത്തിയവര്‍ക്ക് സ്വന്തം രാജ്യത്തേക്ക് തിരികെ പോകാന്‍ സാധിക്കാത്ത അവസ്ഥയിലാണ്. ഈ ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനായാണ് വിസ കാലാവധി നീട്ടി നല്‍കി കൊണ്ടുള്ള പുതിയ ഉത്തരവിറങ്ങിയത്.
Post Your Comments