മുന്‍ അസം മന്ത്രിയും ഗോലഘട്ടില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയുമായ അജന്ത നിയോഗും ലഖിപൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയുമായ രാജ്ദീപ് ഗോവാലയും ഭാരതീയ ജനതാ പാര്‍ട്ടിയില്‍ ചേര്‍ന്നു.
അസം ബിജെപി പ്രസിഡന്റ് രഞ്ജിത് ദാസും സംസ്ഥാന ധനകാര്യ, വിദ്യാഭ്യാസ മന്ത്രി ഹിമന്ത ബിശ്വശര്‍മ്മയും പങ്കെടുത്ത പരിപാടിയിലാണ് മുതിര്‍ന്ന എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നത്. ഹെന്‍ഗ്രബാരിയിലെ ബിജെപി സംസ്ഥാന ഓഫീസിലായിരുന്നു സ്വീകരണചടങ്ങ്.
കോണ്‍ഗ്രസില്‍ അച്ചടക്കമില്ലെന്നും പാര്‍ട്ടിയുടെ ദേശീയ നേതൃത്വം താഴെത്തട്ടുകളെ പരിഗണിക്കുന്നില്ലെന്നും അജന്ത നിയോഗ് പ്രതികരിച്ചപ്പോള്‍ കോണ്‍ഗ്രസ് ദിശാ ബോധമില്ലാത്ത പാര്‍ട്ടിയാണെന്നായിരുന്നു രാജ്ദീപ് ഗോവാലയുടെ പ്രതികരണം.
Post Your Comments