വാഷിങ്ടന്‍: ചൈനയ്ക്ക് വന്‍ തിരിച്ചടിയായി ‘ടിബറ്റന്‍ ബില്ലില്‍’ ഒപ്പുവെച്ച്
ട്രംപ്, അടുത്ത ദലൈലാമയെ തിരഞ്ഞെടുക്കാന്‍ ബുദ്ധ സമൂഹത്തിന് കരുത്തേകുന്ന രാജ്യാന്തര സഖ്യമെന്ന് പ്രഖ്യാപനം. ടിബറ്റില്‍ യുഎസ് കോണ്‍സുലേറ്റ് സ്ഥാപിക്കുന്നതടക്കം സുപ്രധാന വ്യവസ്ഥകളടങ്ങിയ ബില്ലിലാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവെച്ചത്. ചൈനയുടെ ഇടപെടലില്ലാതെ അടുത്ത ദലൈലാമയെ തിരഞ്ഞെടുക്കാന്‍ ടിബറ്റന്‍ ബുദ്ധ സമൂഹത്തെ പ്രാപ്തമാക്കുന്ന തരത്തില്‍ ഒരു രാജ്യാന്തര സഖ്യം രൂപീകരിക്കാനും ഈ ബില്ലില്‍ വ്യവസ്ഥയുണ്ട്. ചൈനയുമായുള്ള ബന്ധത്തില്‍ മറ്റൊരു തലത്തില്‍ക്കൂടി പ്രതിസന്ധി സൃഷ്ടിക്കുന്നതാണ് ബില്‍.
Read Also : ചൈനയ്ക്ക് വലിയ തിരിച്ചടി നല്‍കാനൊരുങ്ങി യുഎസ്
ദി ടിബറ്റന്‍ പോളിസി ആന്‍ഡ് സപ്പോര്‍ട്ട് ആക്ട് ഓഫ് 2020 എന്ന പേരിലുള്ള ബില്ലില്‍ ടിബറ്റുമായി ബന്ധപ്പെടുന്ന വിവിധ പദ്ധതികളും പരിഷ്കരിച്ചവയും വീണ്ടും നിയമാനുസൃതമാക്കുന്നവയും ഉള്‍പ്പെടെയുള്ള വ്യവസ്ഥകളും ഉണ്ട്. കോവിഡിനെത്തുടര്‍ന്നു നല്കുന്ന 2.3 ട്രില്യണ്‍ യുഎസ് ഡോളറിന്റെ ആശ്വാസധന പാക്കേജിനൊപ്പം ഞാറാഴ്ചയാണ് ടിബറ്റ് ബില്ലിനും ട്രംപ് അംഗീകാരം നല്‍കിയത്. ചൈനയുടെ പ്രതിഷേധം വകവയ്ക്കാതെ യുഎസ് സെനറ്റ് കഴിഞ്ഞ ദിവസം ബില്ലിന് അംഗീകാരം നല്‍കിയിരുന്നു.
പ്രസിഡന്റിന്റെ ഒപ്പോടെ ബില്‍ നിയമമായി. ടിബറ്റന്‍ സമൂഹത്തിനു പിന്തുണ നല്കുന്ന സര്‍ക്കാരിതര സംഘടനകളെ സഹായിക്കുന്നത് ഇതോടെ നിയമാനുസൃതമായി.
Post Your Comments