
ഇടുക്കി: അജ്ഞാത വാഹനമിടിച്ച് ബൈക്ക് യാത്രികനായ യുവാവിനു ദാരുണാന്ത്യം. തലയാര്‍ എസ്‌റ്റേറ്റ് ഫാക്ടറി ഡിവിഷന്‍ സ്വദേശിയായ കറുപ്പസാമി (34) ആണ് അപകടത്തിൽ മരിച്ചിരിക്കുന്നത്. മൂന്നാര്‍- ഉടുമലപ്പേട്ട അന്തര്‍സംസ്ഥാന പാതയിലെ പള്ളനാടില്‍ വച്ച് വൈകിട്ട് 5.30 മണിയോടെയായിരുന്നു അപകടം ഉണ്ടായിരിക്കുന്നത്. വീട്ടില്‍ നിന്ന് ബൈക്കില്‍ മറയൂരിലേക്ക് പോകും വഴി എതിരെ വന്ന വാഹനം ഇടിക്കുകയായിരുന്നു ഉണ്ടായത്. ഇടിച്ചിട്ട ശേഷം വാഹനം നിര്‍ത്താതെ പോകുകയുണ്ടായി.
അപകടം നടന്ന സ്ഥലത്ത് നിന്ന് മറയൂരിലെ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ശുശ്രൂഷകള്‍ നല്‍കിയ ശേഷം മൂന്നാര്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായി സാധിച്ചില്ല. അവിവാഹിതനാണ്. പളനിസാമി – വെള്ളത്തുരച്ചി എന്നിവരാണ് മാതാപിതാക്കള്‍.
Post Your Comments