Latest NewsKerala

‘രാജനേയും കുടുംബത്തേയും ഇറക്കി വിടാന്‍ ശ്രമിച്ച അതേ ദിവസംതന്നെ ഹൈക്കോടതി സ്റ്റേ ഓര്‍ഡര്‍ കൊടുത്തു’

ഒഴിപ്പിക്കല്‍ നടപടികള്‍ക്ക് ഹൈക്കോടതി സ്റ്റേ അനുവദിച്ചതറിഞ്ഞ സ്ഥലമുടമകള്‍ പൊലീസിനെസ്വാധീനിച്ച്‌ അതിനു മുന്‍പേ രാജനേയും കുടുംബത്തയും ഒഴിപ്പിക്കാന്‍ നീക്കം നടത്തിയതാണ് ദുരന്തത്തിന് ഇടയാക്കിയതെന്നും ബന്ധുക്കള്‍

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ തര്‍ക്കഭൂമി ഒഴിപ്പിക്കുന്നതിനിടെ ആത്മഹത്യ ഭീഷണി മുഴക്കിയ ദമ്പതികള്‍ തീപ്പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി കുടുംബം. പൊലീസ് തര്‍ക്കഭൂമിയില്‍ നിന്നും രാജനേയും കുടുംബത്തേയും ഇറക്കി വിടാന്‍ ശ്രമിച്ച അതേ ദിവസംതന്നെ ഹൈക്കോടതി ഒഴിപ്പിക്കല്‍ തടഞ്ഞുള്ള സ്റ്റേ ഓര്‍ഡര്‍ പുറപ്പെടുവിച്ചിരുന്നതായി കുടുംബാംഗങ്ങള്‍ പറയുന്നു. തങ്ങളെ ഒഴിപ്പിക്കാന്‍ സ്ഥലം ഉടമ കോടതിവിധി നേടിയെന്നറിഞ്ഞതിന് പിന്നാലെ രാജന്‍ഹൈക്കോടതിയെ സമീപിച്ചിരുന്നു.

പൊലീസ് ഒഴിപ്പിക്കാന്‍ വരുന്ന അതേദിവസം തന്നെ സ്റ്റേ ഓര്‍ഡര്‍ എത്തുമെന്നും രാജന് അറിയാമായിരുന്നു. സ്റ്റേ ഓര്‍ഡറിന്റെ പകര്‍പ്പ് കിട്ടും വരെ പൊലീസിനെ തടഞ്ഞു നിര്‍ത്താനാണ് രാജന്‍ പെട്രോളൊഴിച്ച്‌ പ്രതിഷേധിക്കാന്‍ തുനിഞ്ഞതെന്ന് അദ്ദേഹത്തിന്റെ ബന്ധുക്കള്‍ ആരോപിക്കുന്നു. എന്നാല്‍ ഒഴിപ്പിക്കല്‍ നടപടികള്‍ക്ക് ഹൈക്കോടതി സ്റ്റേ അനുവദിച്ചതറിഞ്ഞ സ്ഥലമുടമകള്‍ പൊലീസിനെസ്വാധീനിച്ച്‌ അതിനു മുന്‍പേ രാജനേയും കുടുംബത്തയും ഒഴിപ്പിക്കാന്‍ നീക്കം നടത്തിയതാണ് ദുരന്തത്തിന് ഇടയാക്കിയതെന്നും ബന്ധുക്കള്‍ പറയുന്നു.

ഒഴിപ്പിക്കാനെത്തിയ പൊലീസുകാരെ തടയനായി ദേഹത്ത് പെട്രോഴിച്ച്‌ രാജനും ഭാര്യ അമ്പിളിയും പ്രതിഷേധിച്ചിരുന്നു. ദേഹത്ത് പെട്രോള്‍ ഒഴിച്ച ശേഷം ലൈറ്റര്‍ കത്തിക്കാനൊരുമ്പെട്ട രാജനെ പൊലീസ് തടയാന്‍ ശ്രമിക്കുന്നതിനിടെ അബദ്ധത്തില്‍ തീപടരുകയും ഇരുവര്‍ക്കും ​ഗു​രുതരമായി
പൊള്ളലേല്‍ക്കുകയും ചെയ്തു. 75 ശതമാനം പൊള്ളലേറ്റ് വൃക്കകളുടെ പ്രവര്‍ത്തനം നിന്നതോടെ രാജന്‍ ഇന്നലെ പുലര്‍ച്ചെ മരിച്ചു.വൈകുന്നേരം നെയ്യാറ്റിന്‍കരയിലെ തര്‍ക്കഭൂമിയില്‍ സംസ്കാരം ചടങ്ങുകള്‍ നടക്കുന്നതിനിടെയാണ് ഭാര്യഅമ്പിളിയുടെ മരണവാര്‍‍ത്തയും സ്ഥിരീകരിച്ചത്.

ഇതോടെ രാജന്‍ – അമ്പിളി ദമ്പതികളുടെ മക്കളായ
രാഹുലും രജ്ഞിത്തും അനാഥരായി.പൊലീസിനെതിരെ ഗുരുതര ആരോപണമാണ് നേരത്തെ രാജന്റെ മക്കള്‍ ഉന്നയിച്ചത്. പൊള്ളലേറ്റ ശേഷവുംരാജനെയും ഭാര്യയും ആശുപത്രിയിലേക്ക് മാറ്റാന്‍ പൊലീസ് തയ്യാറായില്ലെന്നും മക്കള്‍ ആരോപിക്കുന്നു.

എന്നാൽ തീകൊളുത്താന്‍ ശ്രമിക്കുന്നതിനിടെ രാജനെ തടയാനാണ് പൊലീസ് ശ്രമിച്ചതെന്നും മറിച്ചുള്ളആരോപണങ്ങള്‍ തെറ്റാണെന്നും റൂറല്‍ എസ്പി ബി.അശോകന്‍ പറഞ്ഞു. പൊലീസിനെതിരെ മുഖ്യമന്ത്രിക്കും
മനുഷ്യാവകാശ കമ്മീഷനും രാജന്റെ മക്കള്‍ പരാതി നല്‍കിയിട്ടുണ്ട്.

read also: ഏഴുവയസുകാരിക്ക് അമിതമായ അളവില്‍ മരുന്നുനല്‍കി റോഡരികില്‍ ഉപേക്ഷിച്ച്‌ കടന്നുകളഞ്ഞ അമ്മയെ കണ്ടെത്തി

കൈയേറ്റ ഭൂമിയില്‍ നിന്നും രാജനെ ഒഴിപ്പിക്കാനായ നെയ്യാറ്റിന്‍കര എസ്‌ഐയും കോടതിയിലെഉദ്യോഗസ്ഥരുമെത്തിയപ്പോഴായിരുന്നു ആത്മഹത്യ ഭീഷണി. മൂന്നു സെന്റ് ഭൂമിയില്‍ ഷെഡ് കെട്ടിയാണ്
രാജനും മൂന്ന് മക്കളും താമസിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button