Latest NewsIndiaNewsCrime

മുത്തശ്ശിയെ 19-കാരനായ കൊച്ചുമകന്‍ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി

സതീഷ് ജോളി എന്ന വൃദ്ധയാണ് കൊല്ലപ്പെട്ടത്

ന്യൂഡല്‍ഹി : മുത്തശ്ശിയെ 19-കാരനായ കൊച്ചുമകന്‍ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. ഞായറാഴ്ച രാത്രി ഡല്‍ഹിയിലെ ഷാദരയിലാണ് സംഭവം നടന്നത്. ന്യൂ ഇയര്‍ പാര്‍ട്ടി ആഘോഷിക്കാന്‍ പണം നല്‍കാത്തതിന്റെ പേരിലാണ് 19-കാരന്‍ 73-കാരിയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. സതീഷ് ജോളി എന്ന വൃദ്ധയാണ് കൊല്ലപ്പെട്ടത്. ഇവരുടെ മൂത്ത മകന്‍ സഞ്ജയുടെ മകന്‍ കരണ്‍ ആണ് കൊലപാതകം നടത്തിയത്.

റോതാഷ് നഗറിലെ വീടിന്റെ താഴത്തെ നിലയിലാണ് സതീഷ് ജോളി താമസിച്ചിരുന്നത്. ഒന്നാം നിലയില്‍ മൂത്ത മകന്‍ സഞ്ജയും കുടുംബവും താമസിച്ചിരുന്നു. സമീപത്തു തന്നെയാണ് രണ്ടാമത്തെ മകന്‍ മമനാജും കുടുംബവും താമസിയ്ക്കുന്നത്. രാത്രി എട്ടു മണിയോടെ മുത്തശ്ശിയെ സമീപിച്ച് കരണ്‍ പണം ആവശ്യപ്പെട്ടു. എന്നാല്‍ ഇവര്‍ പണം നല്‍കാന്‍ വിസമ്മതിച്ചു.

ഇതോടെ ഇവരെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം വീട്ടില്‍ സൂക്ഷിച്ചിരുന്ന 18,000 രൂപയുമായി കരണ്‍ കടന്നു കളയുകയായിരുന്നു. അയല്‍വാസികള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ്, തല തകര്‍ന്ന് കസേരയില്‍ ഇരിക്കുന്ന സതീഷ് ജോളിയെ ആണ് കണ്ടത്. മുറിയിലാകെ രക്തം തളം കെട്ടിക്കിടന്നിരുന്നു. സമീപത്തു തന്നെ ചുറ്റികയും കണ്ടെത്തിയിരുന്നു. സംഭവത്തില്‍ കരണിനെ അറസ്റ്റ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button