Kerala

ഡോ. മൻമോഹൻ സിംഗ് , രാജ്യം ഒരിക്കലും വിസ്മരിക്കാത്ത ദീർഘദർശി : ഡോ. എസ് സുരേഷ്

നെഹ്റുവിൻ്റെ സാമ്പത്തികനയത്തേയും കുടുംബവാഴ്ചയും തകർത്ത വിപ്ലവകാരി

തിരുവനന്തപുരം : അശാസ്ത്രീയ കമ്മ്യൂണിസ്റ്റ് കാഴ്ചപ്പാടിലൂന്നിയ നെഹ്റുവിയൻ വികല സാമ്പത്തിക നയത്തിൻ്റെ ഘാതകനാണ് അന്തരിച്ച മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ് എന്ന് ബിജെപി സംസ്ഥാന സെക്രട്ടറി ഡോ. എസ് സുരേഷ്.

ഉദാരവത്കരണത്തിൻ്റെയും ആഗോളവത്കരണത്തിൻ്റെയും നവ  ഇന്ത്യ അദ്ദേഹം സൃഷ്ടിച്ചു. ആ പരിഷ്കരണങ്ങളെ മുന്നോട്ട് നയിച്ച് അഴിമതിമുക്തമാക്കി ആത്മനിർഭർ ഭാരത്തിലേക്ക് എത്തിക്കാൻ നരേന്ദ്ര മോദിക്ക് കഴിഞ്ഞപ്പോൾ നാം ലോകത്തിലെ അഞ്ചാമത്തെ സാമ്പത്തിക കരുത്തായി. നെഹ്റുവിൽ തുടങ്ങി സോണിയയിലെത്തുമായിരുന്ന ദുഷിച്ച കുടുംബവാഴ്ചക്ക് അവസാനം കുറിക്കുന്നതിന് നിമിത്തമായ രാഷ്ട്രീയ മിശിഹയാണ് ഡോ. മൻമോഹൻ സിംഗ് എന്നും അദ്ദേഹം പറഞ്ഞു.

കൂടാതെ നെഹ്റു കുടുംബത്തിനോട് വിധേയത്വമുള്ള പ്രൊഫഷണൽ ആയിരിക്കെ തന്നെ അതിൻ്റെ അന്തകനുമായി അദ്ദേഹം. ജന്മം കൊണ്ട് ഇറ്റലിക്കാരിയും ഇന്ത്യൻ പൗരത്വത്തിൽപ്പോലും ദൂരൂഹതയുമുള്ള സോണിയ മെയ്‌നോ ഇന്ത്യയുടെ പ്രധാനമന്ത്രി ആകരുതെന്ന രാജ്യതാല്പര്യം ഉയർത്തിപ്പിടിച്ച അന്നത്തെ പ്രസിഡൻ്റ് ഡോ. എപിജെ അബ്ദുൾ കലാം സോണിയയെ വിളിച്ച് മറ്റൊരാളിനെ പ്രധാനമന്ത്രിയാക്കാൻ ആവശ്യപ്പെട്ടപ്പോൾ മാസികമായി തകർന്ന് നിരാശ ബാധിച്ച സോണിയ തൻ്റെ ചൊൽപ്പടിക്ക് നിൽക്കുന്ന ഒരാളായേ അന്ന് മൻമോഹൻ സിംഗിനെ കണ്ടിരിന്നുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

തുടർന്ന് മൻമോഹൻ സിംഗാണ് ഒരു വിപ്ലവകാരിയായി നെഹ്റുവിസത്തേയും കുടുംബാധിപത്യത്തേയും തകർത്തത്. അദ്ദേഹം തന്നെയാണ് കോൺഗ്രസ്സിൻ്റെ അവസാന പ്രധാനമന്ത്രിയെന്നും എസ്. സുരേഷ് കൂട്ടിച്ചേർത്തു.

shortlink

Post Your Comments


Back to top button