തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ വീട് ഒഴിപ്പിക്കുന്നതിനിടെ ആത്മഹത്യ ചെയ്ത രാജന്റെയും ഭാര്യ അമ്പിളിയുടെയും രണ്ടു മക്കളെയും സേവാഭാരതി ഏറ്റെടുത്ത് പുതിയ വീട് വെച്ചു നല്‍കുമെന്ന് സേവാഭാരതി അറിയിച്ചു.
സേവാഭാരതി സംസ്ഥാന ജനറല്‍ സെക്രട്ടറി ഡി. വിജയന്റെ നേതൃത്വത്തിലുള്ള സംഘം നെയ്യാറ്റിന്‍കരയിലെ വീട്ടിലെത്തി കുട്ടികളെ സന്ദര്‍ശിച്ച ശേഷമാണ് ഇക്കാര്യം അറിയിച്ചത്. ഇരുകുട്ടികളുടെയും വിദ്യാഭ്യാസ ചെലവുകള്‍ അടക്കമുള്ളവ സംഘടന വഹിക്കുമെന്നും അദേഹം പറഞ്ഞു.
തോമസ് ചാണ്ടിയുടെ കായല്‍ കയ്യേറ്റങ്ങളും പി.വി അന്‍വറിന്റെ അനധികൃത തടയണകളും എംഎം മണിയുടെ സഹോദരന്റെ മൂന്നാറിലെ കയ്യേറ്റങ്ങളും ഒന്നും ചെയ്യാന്‍ കഴിയാത്തവരാണ് മൂന്ന് സെന്റ് സ്ഥലത്ത് കൂരവെച്ച പാവങ്ങളുടെ കുടുംബം ഇല്ലാതാക്കിയതെന്ന് ബിജെപി അധ്യക്ഷന്‍ കെ. സു പൊലീസിനെ ഉപയോഗിച്ച് രണ്ട് കുട്ടികള്‍ക്ക് മാതാപിതാക്കളെ ഇല്ലാതാക്കിയ സര്‍ക്കാര്‍ ഇപ്പോള്‍ അവരുടെ സംരക്ഷണം ഏറ്റെടുക്കുമെന്ന് പറയുന്നത് പരിഹാസ്യമാണെന്ന് അദേഹം പറഞ്ഞു.
Post Your Comments