KeralaLatest NewsNews

മുഖ്യമന്ത്രി പിണറായി വിജയൻ പദവിക്കു നിരക്കാത്ത പക്ഷപാതിത്വം കാണിക്കുകയാണെന്ന് ഓർത്തഡോക്സ് സഭ

കോട്ടയം : മുഖ്യമന്ത്രിക്കെതിരെ പ്രസ്താവനയ്‌ക്കെതിരെ ഓർത്തഡോക്സ് സഭ രംഗത്ത്. സഭയെ കുറ്റപ്പെടുത്തിയ മുഖ്യമന്ത്രിയുടെ നടപടി നിർഭാഗ്യകരമാണെന്ന് സഭ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. ഒത്തുതീർപ്പുകൾക്ക് സഭ വഴങ്ങുന്നില്ല എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന. പ്രശ്നപരിഹാരത്തിനായി പലവട്ടം സഭ ചർച്ചകളിൽ പങ്കാളികളായി. ചർച്ചകളിലെല്ലാം മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചകളിൽ എല്ലാം സഭ സഹകരിച്ചുവെന്നും വാർത്താക്കുറിപ്പിൽ പറയുന്നു.

Read Also : “പറയുന്ന കാര്യങ്ങൾ എല്ലാം സർക്കാർ നിറവേറ്റുമെന്ന വിശ്വാസം ജനങ്ങൾ‍ക്കുണ്ട്” : മുഖ്യമന്ത്രി പിണറായി വിജയൻ

ചർച്ചയ്ക്ക് തയ്യാറായി എന്ന ഈ വസ്തുതയുടെ നേരെ കണ്ണടച്ചത് നിർഭാഗ്യകരമാണ്. വിധി അംഗീകരിക്കുക അല്ലാതെ മറ്റ് പ്രശ്നപരിഹാരത്തിന് ശ്രമിക്കേണ്ടതില്ല എന്ന് സുപ്രീം കോടതി നിർദേശിച്ചിട്ടുണ്ട്. കോടതിവിധി നടപ്പാക്കാൻ ഉത്തരവാദിത്വമുള്ള മുഖ്യമന്ത്രി ഒരു വിഭാഗത്തിൻ്റെ വക്താവാകുന്നത് ഖേദകരമാണ്. മുഖ്യമന്ത്രി പദവിക്കു നിരക്കാത്ത പക്ഷപാതിത്വം കാണിക്കുകയാണ്.

സഭാ തർക്കം നിലനിർത്തി ലാഭം കൊയ്യാനുള്ള ശ്രമം ഒറ്റക്കെട്ടായി ചെറുക്കും. മുഖ്യമന്ത്രിയുടെ പരാമർശം നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്നും സഭ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button