
മൂവാറ്റുപുഴ: പതിനഞ്ചുകാരിയെ പീഡിപ്പിച്ച വൈദികനെതിരെ പൊലീസ് കേസെടുത്തു. മൂവാറ്റുപുഴ ഊന്നുകൽ ആണ് സംഭവം. ഓർത്തഡോക്സ് സഭ വൈദികൻ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു എന്നാണ് പരാതി.
ഇരയായ പെൺകുട്ടിയെ തിരിച്ചറിയുമെന്നതിനാൽ പ്രതിയുടെ പേര് വെളിപ്പെടുത്താനാകില്ലെന്ന് പൊലീസ് വ്യക്തമാക്കുന്നു. പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
പോക്സോ വകുപ്പുകൾ പ്രകാരമാണ് വൈദികനെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസെടുത്തതിന് പിന്നാലെ വൈദികനെ ചുമതലയിൽ നിന്നും സഭ നീക്കി.
Post Your Comments