Latest NewsNewsIndia

“എംഎല്‍എമാർ പോയാലും, ബംഗാൾ ജനങ്ങൾ എന്റെയൊപ്പം”; മമതാ ബാനർ‍ജി

കൊല്‍ക്കത്ത: എംഎല്‍എമാര്‍ പാര്‍ട്ടി വിട്ടത് പാര്‍ട്ടിയെ ബാധിക്കില്ലെന്നും ബംഗാള്‍ ജനങ്ങള്‍ തനിക്കൊപ്പമാണെന്നും മുഖ്യമന്ത്രി മമതാ ബാനര്‍ജി.

Read Also : വിസ്റ്റഡോം ടൂറിസ്റ്റ് കോച്ചുകളുടെ പുതിയ മോഡല്‍ അവതരിപ്പിച്ച് ഇന്ത്യന്‍ റെയിൽവേ

ബിജെപിക്ക് ഏതാനും എംഎല്‍എമാരെ വിലയ്ക്ക് വാങ്ങാന്‍ കഴിയും എന്നാല്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ വിലയ്‌ക്കെടുക്കാന്‍ ബിജെപിക്ക് കഴിയില്ലെന്നും മമത വ്യക്തമാക്കി. ബോല്‍പൂരില്‍ സംഘടിപ്പിച്ച റോഡ് ഷോയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു മമതാ ബാനര്‍ജി.

ആയിരക്കണക്കിന് പ്രവര്‍ത്തകരാണ് റോഡ് ഷോയില്‍ പങ്കുചേര്‍ന്നത്. വിശ്വഭാരതി സര്‍വകലാശാലയിലെ വൈസ് ചാന്‍സലര്‍ക്കെതിരെ രൂക്ഷവിമര്‍ശനമാണ് മമത ഉയര്‍ത്തിയത്. ബംഗാളിന്റെ സംസ്‌കാരം നശിപ്പിക്കാനാണ് ശ്രമം. അദ്ദേഹം ഒരു ബിജെപിക്കാരാനായാണ് പ്രവര്‍ത്തിക്കുന്നത്. അയാള്‍ വര്‍ഗീയ രാഷ്ട്രീയത്തിന്റെ വക്താവാണെന്നും മമതാ ബാനര്‍ജി ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button